മലർ മഞ്ജരിയിൽ (കര്‍മ്മയോഗി )
This page was generated on April 28, 2024, 12:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ചിന്മയി ശ്രീപദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,നിത്യ മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:28.

മലര്‍മഞ്ജരിയില്‍ വണ്ടിനെപ്പോല്‍
തളിരധരത്തിന്‍ മധു നുകരാന്‍
അണയൂ ചാരെ വിധുവദനേ
താലവൃന്ദങ്ങള്‍ വീശി
താരനൂപുരം ചാര്‍ത്തി
അമരൂ നീ അളിവേണീ
(മലര്‍മഞ്ജരിയില്‍ )

കാലം കരിങ്കല്ലില്‍ കൊത്തിയ ശൃംഗാര
ഭാവങ്ങളായിരുന്നില്ലയോ നാം
മന്ദാരപുഷ്പത്തിന്‍ മാലയുമായ് ഉഷ-
സ്സന്ധ്യകള്‍ പിന്നെയും വന്നു പോയി
നീല മുകിലിന്‍ പാവാട ചുറ്റിയ
പോയ ജന്മത്തിന്റെ കൌമാര കാലം
(മലര്‍മഞ്ജരിയില്‍ )

രാവില്‍ നിലാവിന്റെ പൂമ്പട്ടുടയാട
ഏതൊരു മോഹത്തില്‍ അഴിഞ്ഞു വീണു
ഈ പുഴയോരത്ത് ക്രീഡാവിവശയായ്
ഹേമന്തയാമിനി തളര്‍ന്നിരുന്നു
മാരകേളി മയൂരമാടി
മാറില്‍ മൃഗമദഗന്ധം നിറഞ്ഞു
(മലര്‍മഞ്ജരിയില്‍ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts