തൊട്ടടുത്ത് (ഡാം 999 )
This page was generated on May 4, 2024, 8:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഔസേപ്പച്ചൻ
ഗാനരചനസോഹൻ റോയ്‌
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:29.
 
തൊട്ടടുത്തു നീയണഞ്ഞിട്ടും
കൈയെത്തുമെന്നു ഞാന്‍ നിനച്ചിട്ടും
ഈ മൌനശാലയില്‍ ആരുമറിയാതെ
അന്യരെപോലെ നാമകന്നു നിന്നു
വെറുമന്യരെപ്പോലെ നാമകന്നു നിന്നു.. (തൊട്ടടുത്തു)
കാലമൊരുക്കിയ വല്മീകത്തില്‍
കനവുകളെരിയും കല്‍വിളക്കില്‍ (കാലം )
തിരിയുടെ വേദന തീയറിഞ്ഞാല്‍
ദീപം പൊലിഞ്ഞുപോകും
സ്നേഹദീപം പൊലിഞ്ഞുപോകും
ദീപം പൊലിഞ്ഞുപോകും (തൊട്ടടുത്തു )
പ്രണയസാഗര വെണ്‍തിര തഴുകും
പവിഴമോഹന ദ്വീപുകളില്‍ (പ്രണയ )
കരയുടെ വേദന കടലറിഞ്ഞാല്‍
തിരയടിയൊച്ച നിലയ്ക്കും
മോഹ തിരയടിയൊച്ച നിലയ്ക്കും
തിരയടിയൊച്ച നിലയ്ക്കും (തൊട്ടടുത്തു )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts