നിന്‍ വിരല്‍ത്തുമ്പില്‍ (ബ്യൂട്ടിഫുള്‍ )
This page was generated on April 27, 2024, 1:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംരതീഷ് വേഗ
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍ഗായത്രി അശോകൻ
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍അനൂപ് മേനോൻ ,ജയസൂര്യ ,മേഘ്ന രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:29.




ആ...ആ..ആ
നിൻ വിരൽത്തുമ്പിൽ അണയും കണിമുകിൽ
എന്റെ നെഞ്ചിൽ പെയ്യാനൊരുങ്ങവേ (2)
എൻ മുടിച്ചാർത്തിൽ അലയും ജലകണം
നിന്നുള്ളിൽ ഉലയും മിന്നലായ് മാറവേ

ആ...ആ...ആ...ആ...
ഈ വെള്ളിമഴയിൽ എൻ പാതിമെയ്യിൽ
അടരുന്ന പൂവിലെ ഇണ ചേരുമിതളായി (2)
പുതുമണ്ണിൽ നീയുണർന്നു
അലനുരയിൽ ആരെ നനഞ്ഞു

ആ...ആ...ആ..ആ...
നിൻ ശ്വാസധാരയിൽ കുറുകും മൗനവും
എൻ വ്രീളാർദ്രമാം ചുണ്ടിൻ സ്പന്ദവും (2)
തണുവണി കൈകൾ ചേർക്കും
പുലർ നിലാവിൽ അരികിൽ ആരോ
(നിൻ വിരൽത്തുമ്പിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts