സഖിയേ (കാസനോവ )
This page was generated on April 27, 2024, 4:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഗൗരിലക്ഷ്മി
ഗാനരചനഗൗരിലക്ഷ്മി
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ശ്രിയ ശരൺ
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2012 09:31:42.

സഖിയേ നിൻ കണ്മുനകളിൽ
നിൻ പാൽ പുഞ്ചിരിയിൽ
ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം
സ്നേഹം...
പ്രിയനേ നിൻ ഹൃദയ താളത്തിൽ
നിൻ പൊൻ വാക്കുകളിൽ
ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം
സ്നേഹം...

ഫോള്‍ ഇന്‍ ലവ്...ഫോള്‍ ഇന്‍ ലവ്..ഫോള്‍ ഇന്‍ ലവ്.

വെണ്ണിലാവിൻ ശോഭയാർന്ന നിൻ പുഞ്ചിരിയിൽ
ഞാനെന്നെ തന്നെ മറന്നു പോയ് പൊന്നുഷസ്സേ
വെണ്ണിലാവല്ല ഞാൻ പൊന്നുഷസ്സല്ല
നീയെന്ന വിഗ്രഹത്തിൻ ആരാധിക
സഖിയേ... നിൻ കാൽച്ചിലമ്പിൻ കിലുക്കമെൻ
കാതിന് കുളിരാണ്

പ്രിയനേ നിൻ ഹൃദയ താളത്തിൽ
നിൻ പൊൻ വാക്കുകളിൽ
ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം
സ്നേഹം... സഖിയേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts