അക്കരെ നിന്നൊരു (സ്പാനിഷ് മസാല )
This page was generated on April 30, 2024, 1:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനആര്‍ വേണുഗോപാൽ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:31.

അക്കരെ നിന്നൊരു പൂങ്കാറ്റ്
എത്തിയതിന്നോ ഇന്നലെയോ (2)
കവിളില്‍ തഴുകി കൈവിരലാല്‍
കാണാ കണ്ണില്‍ കാഴ്ച്ചകളാല്‍
മാറാപ്പില്‍ മഴ ചൂടിയ മേഘം
വാനില്‍ വഴി തെറ്റിയ മേഘം (2)
കാട്ടിലും മേട്ടിലും പെയ്യാതിന്നു തേന്‍മഴയായില്ലേ ഓ ഓ ഓ
(അക്കരെ നിന്നൊരു പൂങ്കാറ്റ് )

ഏതോ മറു ദിക്കിലെ മന്ത്രികനല്ലേ
ഇരു കൈകളില്‍ ചെപ്പുകളില്ലേ ഇതല്ലേ മഹാജാലം
തേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാം
കളിവാക്കതില്‍ മായുകയല്ലേ തെളിഞ്ഞു നിലാ കാലം
എരിയുന്ന വേനലില്‍ ചൊരിയുന്ന മാരി നീ
ഇടറുന്ന ജീവനില്‍ തഴുകുന്ന കാറ്റ് നീ
ഒരു പൊയ് കിനാവ്‌ പോലെ മെല്ലെ മാഞ്ഞിടല്ലേ നീ മാഞ്ഞിടല്ലേ നീ..
(അക്കരെ നിന്നൊരു പൂങ്കാറ്റ് )

ആരോ കനിഞ്ഞെകിയ പൊന്‍വിളക്കല്ലേ
ഇരുള്‍പാതയില്‍ വാരോളിപോലെ തെളിഞ്ഞു കെടാനാളം
നിന്റെ മൊഴി മുത്തുകള്‍ സാന്ത്വനമല്ലേ
മരുഭൂവിതില്‍ പൂവുകളല്ലേ ഇതല്ലോ മഹാഭാഗ്യം
പൂക്കാത്ത ചില്ലയില്‍ പൂക്കുന്നു മൊട്ടുകള്‍
കേള്‍ക്കാത്തോരീണങ്ങള്‍ മൂളുന്നു വണ്ടുകള്‍
ഒരു മാരിവില്ല് പോലെ മെല്ലെ മാഞ്ഞിടല്ലേ നീ മാഞ്ഞിടല്ലേ നീ
(അക്കരെ നിന്നൊരു പൂങ്കാറ്റ് )



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts