വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | നിസരി ഉമ്മര്‍ |
ഗാനരചന | ചിറ്റൂർ ഗോപി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:36.
സ്നേഹസാന്ദ്രമാം നിന്റെ മനസ്സില്‍ ഞാൻ മോഹത്തിന് മയില്പ്പീലിയെറിഞ്ഞു നൂറു സന്ധ്യകള്ക്കേകുവാനാകാത്ത ദേവകുങ്കുമം ചൊരിഞ്ഞു.... നിന്നിലെൻ....പ്രേമകുങ്കുമം ചൊരിഞ്ഞു.... (സ്നേഹസാന്ദ്രമാം....) ഉം....ഉം....ആ...ഹാ...ഹാ....ഉം..ഉം... നീലാകാശം ധ്യാനിക്കും പകലിൽ ചോലമരങ്ങള്ക്കിടയില്..... ചൈത്രം ചാലിച്ച ചന്ദനം തൊട്ടു നീ മറ്റൊരു ചൈത്രമായ് മാറുമ്പോൾ ഉൾച്ചിരാതിൽ സ്വര്ണ്ണനാളവുമായ് ഉൾച്ചിരാതിൽ സ്വര്ണ്ണനാളവുമായ് വരവേറ്റുനില്ക്കുന്നു ഞാന്‍.... നിന്നെ വരവേറ്റുനില്ക്കുന്നു ഞാന്‍... (സ്നേഹസാന്ദ്രമാം....) ഉം...ഉം....ഓ...ഹോ...ഹോ....ഉം..ഉം.. ഏതോ ജന്മം നേടിയ സുകൃതം നിന്നെയെനിക്കന്നേകി..... കാലം നേദിച്ച തീർത്ഥമേ നിന്നിലെ പ്രേമസുഗന്ധമായ് ഞാനൂറി... നമ്മള് മാത്രം നീങ്ങുമീ ഭൂമിയില്‍ നമ്മള് മാത്രം നീങ്ങുമീ ഭൂമിയില്‍ ശുഭയാത്രാസംഗീതം..... ചുറ്റും ശുഭയാത്രാസംഗീതം..... (സ്നേഹസാന്ദ്രമാം....) |