ഹേയ് നിൻ കൺകളിൽ (ക്രൈം സ്റ്റോറി )
This page was generated on May 7, 2024, 10:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇഷാന്‍ ദേവ്
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഹുല്‍ മാധവ് ,വിഷ്ണുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:44.

ഹേയ് നിന്‍ കൺകളിലേതോ
ഓ...ഓ....
അറിയാത്തൊരു മൌനം
ഓ...ഓ....
ചേർത്തെഴുതിയതാരോ..ആരാരോ....ഓ..ഓ..
നിന്‍ കൊഞ്ചലഴകു്...കൊഞ്ചലഴകു്
നിന്‍ കണ്ണിനഴകു്..കണ്ണിനഴകു്
നിന്‍ നാണം എഴുതിയ കവിതകളില്‍
എൻ ഈണം പൊന്നഴകു്....

ഏയ്‌..നിന്‍ മുഖം പൂമ്പൌര്‍ണ്ണമി
ഏയ് നിന്‍ സ്മിതം കാര്‍ തേന്‍കനി
എന്നുയിര്‍ നിന്‍ പൂവുടല്‍
എന്റെ കണ്ണിനെന്നും വിരുന്നഴകായ്...(നിന്‍ മുഖം...)
കാത്തിരുന്ന മോഹം പുല്‍കാന്‍
തനിയെ അരികില്‍ വാ...
ചേര്‍ന്നലിഞ്ഞ രാഗം നമ്മില്‍
വിടരും മലരായ് വാ...
നിന്‍ കനവിലെ കള്ളനിവനാണോ
ഇനി ഞാനാണോ....
നിന്‍ കൊഞ്ചലഴകു്...കൊഞ്ചലഴകു്
നിന്‍ കണ്ണിനഴകു്..കണ്ണിനഴകു്
നിന്‍ നാണം എഴുതിയ കവിതകളില്‍
എന്‍ ഈണം പൊന്നഴകു്....

നിന്‍ ചിരി പാല്‍ പൂനിലാ
നിന്‍ മൊഴി നല്‍ തേന്മൊഴി
ചില്ലികള്‍ കാര്‍ വില്ലുകള്‍
എന്റെ ഉള്ളിലെന്നും കുളിര്‍മഴയായ്‌ (നിന്‍ ചിരി...)
മൌനമാര്‍ന്നു മെല്ലെ മെല്ലെ
അരികിൽ അഴകേ വാ...
ഒന്നു ചേർന്നിതൊന്നായ് അലിയാന്‍
ഇടനെഞ്ചരികെ വാ..
നിന്‍ കനവിലെ കള്ളനിവനാണോ
നിന്‍ കൊഞ്ചലഴകു്...കൊഞ്ചലഴകു്
നിന്‍ കണ്ണിനഴകു്..കണ്ണിനഴകു്
നിന്‍ നാണം എഴുതിയ കവിതകളില്‍
എന്‍ ഈണം പൊന്നഴകു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts