ചെന്താമരകൊല്ലി (വണ്ടി ആനവണ്ടി) (ഓര്‍ഡിനറി )
This page was generated on April 20, 2024, 2:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍അൻസുരി ,വിനായക് സുന്ദർ ,വൈശാലി ,ജിയോ ജോമിൻ ഷാജി ,ജോര്‍ജ്ജ് ,മറിയ ജെമി ഷാജി ,റോസെല്ല ,കിങ്ങിണി ,ബ്ലസ്സി ,ആർദ്ര ,ദിവ്യ സാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ബിജുമേനോൻ ,സലിം കുമാര്‍ ,ബാബുരാജ് ജേക്കബ് ,ആൻ അഗസ്റ്റിൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2012 08:30:52.

ചെന്താമരകൊല്ലിക്കിരുപുറമോടും
ചെമ്പഴിചുറ്റി തെന്‍മല ചുറ്റി
സടകുടവീശും ചടുകുടുവണ്ടിക്കാളുണ്ടോ
തേന്‍ ചക്കരഭരണിയില്‍ ചോനനുറുമ്പിനു്
ചട്ടുകനീളം നാക്കും മൂക്കും
വാക്കും പോക്കും നോക്കും കണ്ടാല്‍ പാലാഴി
ഏലമലത്തമ്പ്രാ ശണ്ഠക്കോലുണ്ടോ
മടിശ്ശീലച്ചുറ്റില്‍ തേന്‍ താമ്പൂലം
ഷട്ടില്‍ ആനവണ്ടി പാടിക്കോ പാടിക്കോ
ഷട്ടില്‍ ആനവണ്ടി മാറിക്കോ മാറിക്കോ
ഷട്ടില്‍ ആനവണ്ടി കേറിക്കോ കേറിക്കോ
വണ്ടി വണ്ടി തട്ടി കേറ്റിക്കോ
(ഷട്ടില്‍)

പോം പോം...പൊപൊപോ പോപോം പോം.
പോം പോം...പൊപൊപോ പോപോം പോം.

മഞ്ചാടിപ്പൂമഴ ചാറിനടക്കും കരിമലമേട്ടില്‍ ആനയിറങ്ങി
ചേനക്കണ്ടം വാഴക്കണ്ടം കാത്തോളിന്‍
പൊന്‍പൂക്കുല നാക്കില പുകലക്കെട്ടും
മുട്ടിനുമുക്കിനു പച്ചക്കറിയും
ആടും കയറും പിച്ചിപ്പൂവും പത്രാസും
അലമേലുവക്കാ കരകാട്ടം കണ്ടോ
പരവേശം വേണ്ടാ ഹേ കാര്‍ന്നോരേ
(ഷട്ടില്‍)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts