സുന്‍ സുന്‍ സുന്ദരി (ഓര്‍ഡിനറി )
This page was generated on February 24, 2021, 11:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍കാര്‍ത്തിക് ,മധു ബാലകൃഷ്ണന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 13 2012 04:52:20.

സുന്‍ സുന്‍ സുന്ദരിത്തുമ്പി
ചെം ചെം ചെമ്പകക്കൊമ്പില്‍
സും സും ചൂളം മൂളാന്‍ വാ
ഹോയു്.. ഹോയു്.. ഹോയു്..
(സുന്‍ സുന്‍ )
മഞ്ഞുമാര്‍ഗ്ഗഴി മാസമായി
നെല്ലിമലരിലെ തേന്‍കണം
കട്ടുപോവണ കള്ളക്കാറ്റിനു് നാണം നാനാഴി
(സുന്‍ സുന്‍ )

താഴെ ജാതിമല്ലി പൂത്തുകുളിരുമീ
താഴു്വാരം കോലമയില്‍പ്പീലി ഉഴിയും
മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാരു്
(താഴെ )
തൊട്ടാവാടിതത്തേ നിന്നെ കെട്ടാന്‍ പോവണതാരു്
ഇല്ലിക്കാട്ടില്‍ മുല്ലത്തേരിൽ ചുറ്റും പൊന്നരിപ്രാവു്
ഒരാശാമരം പൂക്കുന്നുവോ
ഞാനും നീയും മാത്രം കണ്ടോ
(സുന്‍ സുന്‍ )

ദൂരെ വേളിക്കുയില്‍ പാടി പദംവന്ന
പൂമ്പാട്ടായി കാത്തിരിക്കുമാമ്പല്‍ക്കുളക്കരയോരം
വെള്ളിമുകില്‍ പട്ടുവിരിക്കണ നേരം
ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരിനാക്കിടയൂമ
ഇക്കിളി കൂട്ടും ചന്ദനത്തെന്നലിലിത്തിരിനാട്ടുനിലാവു്
നിറതാരാട്ടിനായി നീലാംബരി
ഞാനും നീയും മാത്രം കേട്ടോ
(സുന്‍ സുന്‍ )malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts