നിലാവിന്റെ (മഴവില്ലിനറ്റം വരെ )
This page was generated on April 20, 2024, 7:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപാങ്കുരന്‍
ഗാനരചനകൈതപ്രം
ഗായകര്‍ദീപാങ്കുരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 26 2012 02:40:29.

ഓ...ഓ...
നിലാവിന്റെ ചോറ്റുപാത്രം
നിറച്ചെന്റെ നേര്‍ക്കു നീട്ടും
തിങ്കളുപ്പാപ്പ....ഓമനത്തിങ്കളുപ്പാപ്പ
ഉപ്പാപ്പ.....
ഏലേലോ......
നിലാവിന്റെ ചോറ്റുപാത്രം
നിറച്ചെന്റെ നേര്‍ക്കു നീട്ടും
തിങ്കളുപ്പാപ്പ....ഓമനത്തിങ്കളുപ്പാപ്പ
ആര്‍ക്കുവേണം....ആര്‍ക്കുവേണം....
ഇഷ്ടമില്ലാ പാൽച്ചോറു്
ആര്‍ക്കുവേണം...നിങ്ങടെ സ്നേഹമില്ലാ പാൽച്ചോറു്..
പാൽച്ചോറു്......പാൽച്ചോറു്....
(നിലാവിന്റെ.....)

എത്രയോ ദൂരെ ...
ഒന്നുകാണാന്‍ കാത്തിരിക്കണു്
നക്ഷത്രം പോലെയെന്റെ പുന്നാര ബാപ്പാ
മക്കത്തുപോകുമ്പോഴും മംഗലം കൂടുമ്പോഴും
സ്വപ്പനം കാണാറില്ലേ ഒന്നു കാണാന്‍
മോനെ....ഒന്നു കാണാന്‍
തിങ്കളുപ്പാപ്പ......തിങ്കളുപ്പാപ്പ......
നിലാവിന്റെ ചോറ്റുപാത്രം
നിറച്ചെന്റെ നേര്‍ക്കു നീട്ടും
തിങ്കളുപ്പാപ്പ....ഓമനത്തിങ്കളുപ്പാപ്പ
ഓ...ഓ.....

എന്തിനാണീ വൈരം..തീരാത്ത കോപം
അരുതാത്തതൊന്നും ആരും ചെയ്തില്ലല്ലോ
എന്തോരം നാളായി നോവുന്നു നെഞ്ചം
ഇപ്പോഴും തീര്‍ന്നില്ലേ പരിതാപങ്ങള്‍
പരിഭവങ്ങള്‍....
(നിലാവിന്റെ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts