കരകാ‍ണാക്കടലേ (ജോസേട്ടന്റെ ഹീറോ )
This page was generated on April 28, 2024, 7:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസാജൻ കെ റാം
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 08:59:07.
 
കരകാണാക്കടലേ നിന്‍ നിറമേതോ പറയാമോ
ഇരുളലവരയും നിശയുടെ നിറമോ
ഉദയലയാകാശഹേമരാഗമോ
(കരകാണാക്കടലേ )
കരകാണാക്കടലേ നിന്‍ നിറമേതോ പറയാമോ

തിരകള്‍ മാറത്തു് ശ്വാസവേഗമായി
ഉയരും താഴുമീ തീരഭൂമിയില്‍
അകലെ പായു്വഞ്ചിയെന്ന പോലവേ
സ്മൃതികള്‍ ചാഞ്ചാടി നീന്തി നീങ്ങവേ
ഓരോ സായാഹ്നം ചായം പൂശുമ്പോള്‍
ഏതോ രാക്കോലം വാനം തീര്‍ക്കുമ്പോള്‍
പല നിറമാര്‍ന്നതല്ലയോ

കരകാണാക്കടലേ നിന്‍ നിറമേതോ പറയാമോ

അകമേ തീരാത്ത പവിഴമുത്തുകള്‍
പുറമേ കാണാത്ത ചുഴികള്‍ നോവുകള്‍
വെറുതെ മായുന്ന പാദമുദ്രകള്‍
മണലില്‍ മൂടുന്ന മണ്‍ചെരാതുകള്‍
കാലം പീലിക്കൈ വീശും ജാലത്താല്‍
തീരാദാഹങ്ങള്‍ മായാമോഹങ്ങള്‍
പല നിറമാര്‍ന്നതല്ലയോ

(കരകാണാക്കടലേ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts