അകലെയോ നീ അകലെയോ (ഗ്രാന്റ് മാസ്റ്റര്‍ )
This page was generated on April 28, 2024, 6:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,പ്രിയ മണി
ഗാനത്തിന്റെ വരികള്‍
Last Modified: April 12 2012 06:58:27.

അകലെയോ...നീ അകലെയോ
വിടതരാതെന്തേ പോയി നീ
ഒരു വാക്കിനുമകലെ നീയെങ്കിലും
അരികില്‍ ഞാന്‍ ഇന്നും
മറുവാക്കിനു കൊതിയുമായ്
നില്‍ക്കയാണു പിരിയാതെ.....
അഴകേ വാ...അരികേ വാ..
മലരേ വാ...തിരികേ വാ...
അകലെയോ...നീ അകലെയോ
വിടതരാതെന്തേ പോയി നീ

എത്രയോ ജന്മമായ്
നിന്‍ മുഖമിതു തേടീ ഞാന്‍
എന്റെയായ് തീര്‍ന്ന നാള്‍
നാം തങ്ങളിലൊന്നായി
എന്നുമെന്‍ കൂടെയായ്
എന്‍ നിഴലതുപോലേ നീ
നീങ്ങവേ നേടി ഞാന്‍
എന്‍ ജീവിത സായൂജ്യം
സഖി നിന്‍ മൊഴി ഒരു വരി പാടി
പ്രണയിത ഗാനം...
ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം
അഴകേ വാ...അരികേ വാ..
മലരേ വാ...തിരികേ വാ...

ഇല്ല ഞാന്‍....നിന്‍ മുഖം
എന്‍ മനസ്സിതിലില്ലാതെ
ഇല്ല ഞാന്‍....നിന്‍ സ്വരം
എന്‍ കാതുകള്‍ നിറയാതെ
എന്തിനോ പോയി നീ
അന്നൊരു മൊഴി മിണ്ടാതെ
ഇന്നുമെന്‍ നൊമ്പരം
നീ കാണുവതില്ലെന്നോ
കളി ചൊല്ലിയ കിളിയുടെ മൌനം
കരളിനു നോവായ്‌
വിട ചൊല്ലിയ മനസ്സുകള്‍
ഇടറുകയായ് മൂകം....
അഴകേവാ...അരികേ വാ
മലരേ വാ...തിരികേ വാ...(3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts