വാതിലില്‍ ആ വാതിലില്‍ (ഉസ്താദ് ഹോട്ടല്‍ )
This page was generated on June 13, 2024, 7:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 01 2012 03:56:24.

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാന്‍
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നൂ
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നൂ

കാണാനോരോ വഴി തേടി കാണും നേരം മിഴി മൂടി
ഓമലേ.... നിന്നീലയോ
നാണമായ് വഴുതീലയോ
പുന്നാരം..
ചൊരിയുമളവിലവള്‍ ഇളകി മറിയുമൊരു കടലായി..
കിന്നാരം...
പറയുമഴകിലവള്‍ ഇടറിയുണരുമൊരു മഴയായി..
കളിചിരിനിറവുകള്‍ കണിമലരിതളുകള്‍
വിടരുവതരുമയിലായ്‌...
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ..
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ...
(വാതിലില്‍ )

ഏതോ കതകിന്‍ വിരി നീക്കി നീലകണ്മുനയെറിയുമ്പോള്‍
ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ
നിന്നോളം ...
ഉലകിലൊരുവളിനി അഴകു തികയുവതിനില്ലല്ലോ
മറ്റാരും...
വരളും ഉയിരിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ...
നറുമൊഴി അരുളുകള്‍ കരളിലെ കുരുവികള്‍
കുറുകുവതനുപമമായ്‌...
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ...
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ താനേ...
( വാതിലില്‍ )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts