എട്ടടിവീരനെ (കോബ്ര )
This page was generated on April 28, 2024, 8:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പ്രദീപ്‌ ബാബു ,അലക്സ് കയ്യാലയ്ക്കൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 28 2012 00:34:28.

എട്ടടി വീരനെയെങ്ങാനും തൊട്ടുകളിച്ചാല്‍ പിന്നെ
കൂട്ടാന്‍ വൈകില്ല പട്ടട പട്ടടയിവര്‍
പച്ചോലപ്പാമ്പുകളല്ലട സുല്ലെട..
പണ്ടേ രണ്ടാളും രണ്ടുടലമ്പട പക്ഷേ മനസ്സുകളൊന്നെട...

രണ്ടാളേം തുണ്ടം വെട്ടിയിട്ടാലും തുണ്ടം കൂടും
തുണ്ടാക്കി മാറ്റിയോനെ പണ്ടം കലക്കും
തൊണ്ടിയടക്കം പിണ്ഡം വെയ്ക്കും
കനലില്‍ കുരുത്ത പെരുത്ത കറുത്ത മൂര്‍ഖനെ
എവനൊരുത്തനെവനൊരുത്തനെവിടെയിട്ടു് പൂട്ടും
മകുടി വിളിച്ചു് മെരുക്കിയിണക്കി
പാമ്പിനെ കൂടയിലാക്കണ പാമ്പാട്ടീ പാമ്പാട്ടീ പോ..
ബന്ധുബലമിവർക്കു് നാസ്തി...
തമ്മില്‍ത്തമ്മില്‍ ബന്ധമുള്ളൊരിവര്‍ക്കോ ശക്തിയും ജാസ്തി...

ഉശിരുള്ള മൂര്‍ഖനെ മൂര്‍ഖനും പേടി
മൂർഖനോടു വേണ്ടാ പരുന്തിന്റെ കേളി
നാടിളക്കിയവരെത്തീ എത്തീ...
നാടുമില്ല വീടുമില്ല കൂടുമില്ല കുടിയുമില്ല
ഇവരുടെ മുന്നിലൊരുത്തനും കളിക്കില്ല
കേഡി...വലിക്കില്ല ബീഡി...ഉശിരന്‍ ജോഡി...
സ്നേഹിച്ചാല്‍ നക്കി നക്കി നക്കി നക്കി നക്കിക്കൊല്ലും
നോവിച്ചാല്‍ കൊത്തി കൊത്തി കൊത്തി കൊത്തി കൊത്തിക്കൊല്ലും

കടിച്ചാല്‍ തിരിച്ചു വിളിച്ചു വിഷമിറക്കാന്‍ നോക്കി നോക്കി
തുന്നം പാടണ്ട തുന്നം പാടണ്ട
വിഷ വിഷഹാരി മൂര്‍ഖനു മീതേ മീതേ പരുന്തും പറക്കില്ല
മുടിനാരാലവനെ കെട്ടാനുമൊക്കില്ല...
അത്താഴം മുടക്കാന്‍ നീര്‍ക്കോലി
പണി മുച്ചൂടും അടക്കാന്‍ മൂര്‍ഖന്‍
മൂര്‍ഖന്‍ പാമ്പിനു മുന്‍ പിന്‍ ചിന്തയില്ലാ...ഇല്ലാ
മുതുകിനിട്ടു ചവിട്ടിനു് മറുപടി ചൊല്ലാന്‍
അവനരനിമിഷം വേണ്ടാ..
അല്ല അല്ല ഞാഞ്ഞൂലല്ലല്ലോ
മറുഞൊടി മറുഞൊടി ഇടും
വരയിടും അടിവരയിടും അവനടിവരയിടും
ഇരയുടെ ഉയിരിനവനടിവരയിടും...

മൂർഖനെപ്പറ്റിയൊരു പുതുചൊല്ല്‌ പറ..എന്റെ
പച്ചപ്പാതിരായ്ക്കും പഴഞ്ചൊല്ല്‌ പറയണ
മുൻഷീ...മുൻഷീ...മുൻഷീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts