കണ്ടെങ്കിലും (വാദ്ധ്യാർ )
This page was generated on March 29, 2024, 2:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമനോജ്‌ ജോര്‍ജ്‌
ഗാനരചനരാജീവ് നായര്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് ചന്ദ്രൻ ,വിജയരാഘവൻ ,മേനക ,ആൻ അഗസ്റ്റിൻ ,സീമ ജി നായർ
ഗാനത്തിന്റെ വരികള്‍
Last Modified: May 07 2012 00:36:40.

കണ്ടെങ്കിലും കൺ നിറയും മുൻപേ
തൂമഞ്ഞിലെ വെൺസൂര്യൻ മാഞ്ഞുവോ
ഇന്നെന്തിനീ എരിവേനൽ സന്ധ്യയിൽ
ഏകാകിയാം മുഴുതിങ്കൾ തേഞ്ഞു പോയ്
പാഴ്ജന്മമായ് പാടിപ്പാടി തളർന്നൊരീ
വേദനപ്പൂങ്കുയിൽ പാട്ടൊന്നു കേൾക്കുവാൻ
ആഷാഢ മേഘം പോൽ മിഴി വാർത്തു നിന്നു നീ
തിരയറ്റ കടലായ് സംഗീതം
(കണ്ടെങ്കിലും...)

ശോകാർദ്രമെന്തേ വിങ്ങീ രാവിൽ
ഏഴയായ് ഞാനീ നേരം കേഴുമ്പോൾ
സ്നേഹപൂക്കൾ നുള്ളാനെത്തും കാറ്റിൻ മർമ്മരം
കേൾക്കും മൈനപ്പെണ്ണിൻ ചുണ്ടിൽ പണ്ടേ പൊൻസ്വരം
ദൂരെ അഴകായ് ഒഴുകും പുഴയിൽ വീണു കാർമുകിൽ
ചാരേ നീയെൻ രാഗച്ചിമിഴിൽ ചേർത്തു സാന്ത്വനം
(കണ്ടെങ്കിലും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts