കുറുകും അരിപ്രാവേ (യാത്രയ്ക്കൊടുവില്‍ )
This page was generated on May 1, 2024, 5:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസതീഷ്‌ രാമചന്ദ്രന്‍
ഗാനരചനബിനോയ്‌ കൃഷ്ണന്‍
ഗായകര്‍സാഗർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 03:51:01.

കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ
നനവൊരു കുളിരായി മെയ്യിൽ പതിയെ പടരുമ്പോൾ
മനസ്സിൽനിറഞ്ഞൊരിഷ്ടം കൂടി അരികിലിരുന്നാട്ടെ…
കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ

അങ്ങേ കൊമ്പത്തെ കൂട്ടിൽ ആരും കാണാതെ….
നിന്നെമാത്രം ഞാൻ നോക്കി തൂവലൊതുക്കുമ്പോൾ…. (2)
പുതുമഴയൊരുതണുവലയൊടുചിരിയോടലസം കൊഞ്ചി വരവായി…
വിടരുകയായി മനസ്സിലെ മലരുകൾ ഹൃദയം വെമ്പി അലയായി
കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ
നനവൊരു കുളിരായി മെയ്യിൽ പതിയെ പടരുമ്പോൾ

മേലെ ആകാശം ചോക്കും നേരം ചേക്കേറാൻ
ഞാനും പോകുമ്പോൾ മന്ദം കൂടെ പോരാമോ (2)
കതിരുകളെല്ലാമിനി ഞാനെന്‍ ചെറുകൂട്ടിൽ കൂട്ടി വെച്ചോളാം
മഴയുടെ ശ്രുതിയിൽ മറുപടിയരുളൂ ചേർക്കാൻ വെമ്പി നിൽപ്പൂ ഞാൻ…

കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ
നനവൊരു കുളിരായി മെയ്യിൽ പതിയെ പടരുമ്പോൾ
മനസ്സിൽനിറഞ്ഞൊരിഷ്ടം കൂടി അരികിലിരുന്നാട്ടെ…
കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts