ഒന്നാം മാനത്തെ (നം 66 മധുര ബസ്സ് )
This page was generated on April 23, 2024, 6:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:06:33.

ഒന്നാം മാനത്തെ ചുണ്ടന്‍ മണിക്കിളി
മാവിന്‍ കൊമ്പത്തെ ചൂളം വിളിക്കിളി
എന്നോമല്‍ പഞ്ചവർണ്ണക്കിളി നീ....
പൊന്നിന്‍ നെന്മണി കൊയ്യും വയൽക്കിളി
എന്നെ പാടി മയക്കും ഇണക്കിളി
കണ്ണേ..എന്‍ കൂട്ടിനിളം കിളി നീ...

വെള്ളാരം കുന്നേലോ...കുഞ്ഞാലിന്‍ ചില്ലേലോ
ചുള്ളിവിരിച്ചിട്ടു കൂടൊന്നൊരുക്കണ്ടേ..ഓ...ഓ...
ഒന്നാം മാനത്തെ ചുണ്ടന്‍ മണിക്കിളി
മാവിന്‍ കൊമ്പത്തെ ചൂളം വിളിക്കിളി
എന്നോമല്‍ പഞ്ചവർണ്ണക്കിളി നീ....

പുന്നാരച്ചുണ്ടിലെ പാട്ടിന്‍
നറു പല്ലവി കേട്ടുണരുമ്പോള്‍
വിടരും മിഴിയിണയാരെ തേടുന്നൂ വഴിയില്‍...
മേഘങ്ങള്‍ കണ്ണാടി നോക്കും
മഴ ചുംബിച്ചു പൂവിട്ട നീരില്‍
വിരിയും കനവുകള്‍ എന്തേ നീന്തുന്നൂ...കുളിരില്‍
കണിച്ചന്തമേ നിന്നുടല്‍ത്താരില്‍
നീല്‍ ചന്ദനം ഞാനണിഞ്ഞേ
പവനുരുകിയുരുകി എന്നില്‍ സുഖലഹരി നിറയവേ..
പുളകം തൂവല്‍ വീശി പുതുപുഞ്ചിരിപ്പാലരുവി
ഒന്നാം മാനത്തെ......
ഒന്നാം മാനത്തെ ചുണ്ടന്‍ മണിക്കിളി
മാവിന്‍ കൊമ്പത്തെ ചൂളം വിളിക്കിളി
എന്നോമല്‍ പഞ്ചവർണ്ണക്കിളി നീ....

ചേലുള്ള പീലികള്‍ ചീകി
അവളെന്നുമേ കൂടെയുണ്ടെങ്കില്‍
ഇളനീര്‍പ്പുഴയുടെ താളം തുള്ളൂല്ലേ...ഉയിരില്‍ ..
സ്നേഹത്തിന്‍ ചൂടുള്ള നെഞ്ചില്‍
നറു മഞ്ഞൊന്നു തൊട്ടതു പോലെ
തനുവില്‍ തളിരുകളാകെ മൂടൂല്ലേ...പതിയേ..
തനി ചെല്ലമീ തങ്കക്കിനാവില്‍
വലം ചേര്‍ന്നു ഞാനിന്നിരിക്കെ
ചിരി മെഴുകുമഴകിലൂടെ കളമൊഴികളുതിരവേ...
പുതു ചിങ്ങം വന്നോതീ..ഇനി എന്നുമീ പൂമ്പുലരി...
(ഒന്നാം മാനത്തെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts