വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ (നം 66 മധുര ബസ്സ് )
This page was generated on April 19, 2024, 1:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍നിഖിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പശുപതി ,മകരന്ദ് ദേശ്പാണ്ഡെ
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 07:35:47.

വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ കള്ളച്ചിരിക്കളിപ്പാട്ടുമായ്
തുള്ളിത്തുടിക്കണതാരു നീ ഇളവാര്‍ക്കുഴലീ...
തുള്ളിത്തുള്ളിത്തുളുമ്പാതെ നീ..വള്ളിമരക്കളിയൂയലില്‍
തെള്ളിത്തെള്ളി നിന്നെ കാത്തെടീ..തെളിനീര്‍പ്പുലരീ
അത്തിമുത്തു പെറുക്കീ..കൊരുത്തൊരുക്കീ ഒത്തു നല്ലവീടു്
തത്തയെത്തിക്കുറുകീ..തത്തിച്ചിലമ്പീ..പുത്തനൊരു പാട്ടു്
അന്തിമാനപ്പന്തിനൊത്തു പൊന്തിവന്ന ചന്തിരന്റെ
ചന്തമുള്ള ചോപ്പെനിക്കു് താ...താ...
മിന്തിമൊന്തിവന്ന നല്ല മുന്തിരിപ്പൂന്താരകങ്ങള്‍
ചന്ദനപ്പൂഞ്ചെണ്ടുമല്ലി താ...താ...
(വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ....)

പരലുപോൽ മിഴികളില്‍ പുഴ തിരയുകയോ..
ഇളമുളം കുഴലുപോൽ ചിരിവിതറുകയോ..
പഴയൊരാവഴിയിലെ മഴമൊഴിയുകയോ
തെളിനിലാച്ചിമിഴിലെ തിരിയുലയുകയോ...
കാറ്റോടു മിണ്ടാപ്പെണ്ണേ...നീറ്റോടു നീന്താമോ..
ആറ്റോരമെന്താനെന്നെ കാതോടു പറയാമോ...
ഇതിരിപ്പൂഞ്ചെപ്പിലുള്ള ചിത്തിരപ്പൂം കുങ്കുമത്തെ
കട്ടെടുത്തു തൊട്ടെടുത്തതാരെ...
പത്തുമുഴം ചേലെടുത്തു പട്ടുചുറ്റി പൊട്ടു തൊട്ടു
പൊന്നുപോലെ കാത്തുവെച്ചതാരെ....
(വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ....)

ഇതിലെ നീ ഒഴുകിയോ...ഇല പൊഴിയുകയോ...
ഇമകളില്‍ കനവുകള്‍ ഇഴയെഴുതുകയോ...
ഇനിയുമീ കുരുവിതന്‍ നിനവിളകുകയോ..
ഇളവെയില്‍ത്തളിരുകള്‍ ഒളി ചിതറുകയോ...
പൊന്‍വാകമേലേയേതോ രാത്തുമ്പി ചേക്കേറും
പാവാടയാട്ടും പൂവേ നീ വന്നു ചേക്കേറും
പുള്ളിമാനേ നുള്ളിനുള്ളി ചില്ലുവെള്ളിക്കുന്നുകേറി
കാതിലോലക്കമ്മലേകിപ്പോരാം..
നില്ലുനില്ലു കുഞ്ഞുമൈന നിന്നെയെന്റെ സ്വന്തമാക്കി
അല്ലിമുല്ലക്കാവിലൊത്തു ചേരാം...
(വെള്ളക്കണ്ണിക്കിളിക്കൂട്ടിലെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts