ഹിമശൈല (വൈഢൂര്യം )
This page was generated on May 3, 2024, 1:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2012 07:18:48.

ഹിമശൈല സുധാപതിയേ മൃതിസഞ്ജയനേ...ദേവാ..
തിരു സന്നിധിയില്‍ ഒഴുകുന്നിനി ഗംഗ അതാണീ ഞാന്‍...
മനസ്സിന്റെ മരുത്തറ തോറും പലനാളിവള്‍ തേടി നടന്നു
ഒരു തുള്ളി ജലം ചൊടിയോരം നനവേകിയതെങ്ങോ പോയി..
തീയും നീരും നീയേ...
പ്രണയാണ്ഡകടാഹമഹാസുര താണ്ഡവമാടും നിന്‍
പദതാരിലുതിര്‍ന്നു കൊഴിഞ്ഞൊരു മൺ‌തരിയല്ലേ ഞാന്‍....

ആ...ആ...ആ...ആ...

തിരുവില്വാമലക്ഷേത്ര പുനർജ്ജന്മഗുഹ-
നൂര്‍ന്നന്നുണ്ടായ വരമല്ലേ നീ..
പൂവായി തളിരായി നോവായി നിനവായി
നീയെന്നും ഉണ്ടെന്നുള്ളില്‍....
അറിവിന്‍ നിറവാല്‍ ഇനിയും തെളിയൂ
ഒളിയായ് പൊലിയായ് ഒരു നീൾ ശ്രീയായ്
ദേവാ....ദേവാ....ദേവാ....
ഹിമശൈല സുധാപതിയേ മൃതിസഞ്ജയനേ...ദേവാ..
തിരു സന്നിധിയില്‍ ഒഴുകുന്നിനി ഗംഗ അതാണീ ഞാന്‍....

ധുംധും തനം..ധുംധും തനം..
ധുംധും തനം..ധുംധും തനം..
ധുംധും തനം..ധുംധും തനം..
ധുംധും തനം..ധുംധും തനം..

ആ...ആ...ആ...ആ...

കാലം കവിടിയാടും കരവിരുതു കാട്ടും
കപടവേഷം കരിജടയില്‍ മൂടും
ഗഗനധാരാ പതനഗതി താങ്ങും
അചലദേശാ നടനഗുരുനാഥാ
സുജനപാലാ പയസ്സു പതിനാറായ്
പതിവു ചെയ്യും കരുണയുടെ മൂർ‌ത്തേ
തിരികെ നൽകൂ...അവനുമൊരു ജന്മം
പകരമേകാം പരമശിവ
ഇവിടെ നടയില്‍ അടിയങ്ങളുഴിയുന്ന
കദനകഥകള്‍ അറിയും ഹരനേ
ഇവിടെ നടയില്‍ അടിയങ്ങളുഴിയുന്ന
കദനകഥകള്‍ അറിയും ഹരനേ
അകപ്പൊരുള്‍ ഉടയതേ
ഹരഹര ഹരഹര ശിവശിവ ശിവശിവ
മണികുല വൈഡൂര്യമേ ........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts