നീയെന്നില്‍ ജീവപ്രകാശമായി (സ്റ്റെപ്സ് )
This page was generated on May 2, 2024, 4:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രത്യാശ് കുമാര്‍
ഗാനരചനജയൻ രാഘവൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 15 2012 02:43:03.

നീയെന്നില്‍ ജീവപ്രകാശമായി
നീയെന്നില്‍ ആശ്വാസ നാളമായി
സ്നേഹമായി...സ്നേഹ രൂപമായി
നേര്‍വഴി കാട്ടുന്നൊരിടയനായി
ഈ ലോകനാധനാം യേശുവായി...
നീയെന്നില്‍ ജീവപ്രകാശമായി..

മണ്ണിലീ ജീവിതം മാനവജീവിതം
നീ തന്ന ദാനമല്ലേ....(മണ്ണിലീ...)
ഇന്നെന്നില്‍ നിറയുന്ന ജീവപ്രകാശം
ഇന്നെന്നില്‍ നിറയുന്ന ജീവപ്രകാശം
നീ തന്ന സ്നേഹമല്ലേ....
പരിശുദ്ധ സ്നേഹമല്ലേ....
നീയെന്നില്‍ ജീവപ്രകാശമായി....

കാനായിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ
കാരുണ്യരൂപനാം നാഥാ...(കാനായിലെ..)
നിന്‍നാമമെന്നും വാഴ്ത്തുമ്പോള്‍ ഉള്ളം
നിന്‍നാമമെന്നും വാഴ്ത്തുമ്പോള്‍ ഉള്ളം
നിര്‍മ്മലമാവുകയല്ലേ...
നന്മ നിറയുകയല്ലേ....
(നീയെന്നില്‍......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts