ഒരു പ്രേമകാവ്യം (സ്റ്റെപ്സ് )
This page was generated on April 27, 2024, 9:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രത്യാശ് കുമാര്‍
ഗാനരചനജയൻ രാഘവൻ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 15 2012 02:42:27.

ഒരു പ്രേമകാവ്യം ഉണരുന്നപോലെ
നീയെന്റെ നെഞ്ചില്‍ ചിരി തൂകി വന്നു..
ഒരു പ്രേമകാവ്യം ഉണരുന്നപോലെ
നീയെന്റെ നെഞ്ചില്‍ ചിരി തൂകി വന്നു..
അനുരാഗവാനില്‍ അഴകാര്‍ന്നു നിന്നു
ആതിരാചന്ദ്രികേ..നീയോമലേ...
ഒരു പ്രേമകാവ്യം ഉണരുന്നപോലെ
നീയെന്റെ നെഞ്ചില്‍ ചിരി തൂകി വന്നു..

മനസ്സിന്റെ താളില്‍ മയില്‍‌പ്പീലിപോലെ
നിന്നെ ഞാന്‍ ആദ്യമായ് ചേര്‍ത്തു വെച്ചു..
(മനസ്സിന്റെ താളില്‍...)
ആരോരുമറിയാതെ നിന്നനുരാഗം
ഇന്നുമെന്‍ ജീവനില്‍ ചേര്‍ന്നു നിൽ‌പ്പൂ ...
ഒരു പ്രേമകാവ്യം ഉണരുന്നപോലെ
നീയെന്റെ നെഞ്ചില്‍ ചിരി തൂകി വന്നു..

കാലത്തിന്‍ വീഥിയില്‍ അറിയാതെ നമ്മള്‍
വേര്‍പിരിഞ്ഞിരു വഴിയായ്...
(കാലത്തിന്‍ വീഥിയില്‍..)
ഓര്‍മ്മകള്‍ പങ്കിട്ടു വീണ്ടുമീ വേദിയില്‍
ഇന്നിതാ വന്നു ഞാൻ പാടുകയായ്‌...
(ഒരു പ്രേമകാവ്യം....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts