നാരായണ നാരായണ (സ്വാമി )
This page was generated on April 27, 2024, 2:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 03:47:42.

നാരായണ നാരായണ നാമങ്ങള്‍ പാടാം
നാള്‍തോറും തിരുവടിയില്‍ പൂജകള്‍ ചെയ്യാം
ഈ നാവെല്ലാം വാഴ്ത്തുന്നു നിന്നെ
ഈ നലമെല്ലാം തന്നതും നീയേ...
(നാരായണ നാരായണ...)

നാരായണ നാരായണ നാമങ്ങള്‍ പാടാം
നാലാകും വേദത്തിന്‍ നായകനെ വാഴ്ത്താം
പൂവും പുലരൊളിയും നിറകതിരും തരുവോനേ...
പുതുമണ്ണില്‍ പുഴയൊഴുകും കനിവും നിന്‍ കനിവേ...

വറുതിയാർന്നും എരിതീയില്‍ പൊരിയുകയാണടിയങ്ങള്‍
അരികില്‍ അന്നമായി നീ വന്നവതരിക്കില്ലേ...
ഒഴുകിടുന്ന കണ്ണുനീരു് കനിവുകൊണ്ടു നീ തുടച്ചു
വരമരുളും ദേവനായി വന്നണയില്ലേ...
ഇവിടെയെന്റെ മൺകുടിലില്‍ കളിനിറഞ്ഞ പൈതലായ്
തെളിയുമിന്ദ്രനീലനിറച്ചാർ‌ത്തേ....
കനിയൂ നീ.....ഭഗവാനേ.....
(നാരായണ നാരായണ...)

അഴലൊഴിഞ്ഞുമാറാൻ ഈ ദുരിതമെന്നു തീരാന്‍
തിരുവരുൾ പൊഴിഞ്ഞു കൂടെ വരും കുളിരും നീയേ...
എരിമണൽപ്പുറങ്ങള്‍ നിറ മഴ പൊഴിഞ്ഞു വീണ്ടും
പുതു മലര്‍വനങ്ങളായ് വിരിഞ്ഞു നിൽ‌പ്പൂ നീയേ
മിഴിയടയ്ക്കുവോളം ഈ മൊഴി നിലയ്ക്കുവോളം
എന്‍ വഴിനടയ്ക്കു തണല്‍മരവും നീയേ...
എവിടേ നീ....ഭഗവാനേ.....
(നാരായണ നാരായണ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts