അഴകിൻ അഴകേ (സ്വാമി )
This page was generated on May 2, 2024, 12:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 03:00:26.

അഴകിന്‍ അഴകോ നന്ദനോദ്യാനമോ
മഴവില്ലിന്റെയേഴാം നിറഭാവമോ
എഴുതാന്‍ കഴിയാത്തൊരു നവകാവ്യമോ
പിടമാനിന്റെ ശാലീന സൗന്ദര്യമോ...
ബ്രഹ്മാവു് തോല്‍ക്കും വരശില്പമോ
നീ വിണ്ണിന്റെ മായാമോഹിനി.....
പൊന്‍ കാൽ‌ച്ചിലങ്കകളിലമരനർ‌ത്തകികളാദ്യപാഠമോർക്കും
നീ കാത്തുവെച്ച ലാസ്യഭാവ സംഗീതം..മൗനമോ...
അഴകിന്‍ അഴകോ നന്ദനോദ്യാനമോ
മഴവില്ലിന്റെയേഴാം നിറഭാവമോ....

മിഴിയിതൾ കണ്ടാല്‍ കമലദളങ്ങള്‍
മധുരം മൊഴികള്‍ നറുതേന്‍ മണികള്‍
കവിളില്‍ സന്ധ്യകളോ...
മധുകലയാണോ..നിമിലം കണ്ടാല്‍
കരിമുകില്‍ നിരയോ വാര്‍കൂന്തല്‍
ഋതുകന്യക നീ ദേവീ....
നിന്‍ കൈവളച്ചിരിയില്‍ മിന്നല്‍ വന്നു
കുശലങ്ങള്‍ ചൊല്ലിടുന്നൂ...
നിന്‍ പുഞ്ചിരിക്കു പൂനിലാവു പോലും പോരാതെയായ്
അഴകിന്‍ അഴകോ നന്ദനോദ്യാനമോ
മഴവില്ലിന്റെയേഴാം നിറഭാവമോ....

ലളിത ലതാഞ്ജിതം മൃദുതര ദേഹം
നയന മനോഹരം പദപദ ചലനം
വിലസിതമീ നടനം....
അരുണിമയൂറും ചൊടിയിതൾ തന്നില്‍
പുലരികള്‍ ഉദയം കാണുന്നൂ...
നീയൊരു സുന്ദരകാവ്യം...
നീ ഏഴുലോകമറിയുന്ന നന്മകളിലെത്രയെത്ര മേലേ...
നീ മായകൾക്കുമപ്പുറത്തെ മായാസൌന്ദര്യമോ....
(അഴകിന്‍ അഴകോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts