കാടിന്റെയുള്ളില്‍ (സ്വാമി )
This page was generated on April 29, 2024, 3:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഗണേഷ്‌ സുന്ദരം ,പൂർണശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 02:52:37.

കാടിന്റെയുള്ളില്‍ തനിച്ചാക്കിയെങ്ങുപോയ് അയ്യപ്പാ
കാണാവഴികളില്‍ കൈവിട്ടുപോയതെന്തയ്യപ്പാ
എങ്ങോട്ടു പോകേണം എന്നുമറിയുന്നില്ലയ്യപ്പാ
എവിടെയാണവിടുന്നു വാഴുന്നൊരമ്പലം അയ്യപ്പാ
ശിരസ്സിലേറ്റുന്നൊരിരുമുടിക്കെട്ടിലും
തിരിവെളിച്ചം പൊലിയും മനസ്സിലും
നിറയെ ദുഃഖവും ദുരിതവുമാണെന്റെ അയ്യപ്പാ
അയ്യപ്പാ......

കരിമലപ്പാതയില്‍ കാലിടറി നില്‍ക്കുന്നു ഞാനിതാ
കൈകള്‍ നീട്ടുന്നു ഞാന്‍
അരികില്‍ വന്നെന്നെ നീ കാക്കണേ
ആരിലും ചിത്തമലിയുന്ന നീ..
പാരിടം കാത്തു കനിയുന്ന നീ
പാവമെന്നരികില്‍ വരൂ...
ദേവദേവാ തുണയ്ക്കൂ ...
കാത്തുനില്‍ക്കുന്നു ഞാന്‍...
അയ്യപ്പാ......അയ്യപ്പാ......

തേടിയെത്തുന്നോരെയാരെയും കൈവിടുകയില്ല ഞാന്‍
പാപമറിയില്ല പഴിയില്ല ദുരിതങ്ങളിനിയില്ലാ...
പുണ്യമായവരില്‍ നിറയുന്നു ഞാന്‍..
കണ്ണില്‍ വെട്ടമായ് തെളിയുന്നു ഞാന്‍..
സ്നേഹമാണെന്റെ വേദം..
നീയെ‌ന്റെയരികില്‍ വരൂ...
ഓടിയെത്തുന്നു ഞാന്‍....
അയ്യപ്പാ......അയ്യപ്പാ......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts