മാലയിട്ട് വ്രതം നോറ്റ് (സ്വാമി )
This page was generated on April 30, 2024, 5:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:14:26.
 
മാലയിട്ടു് വ്രതം നോറ്റു് മണ്ഡലം തീര്‍ത്തു് - ശബരീ
മാമലയ്ക്കു് കെട്ടുമേന്തി വരികയായി സ്വാമി
(മാലയിട്ടു് )
കഷ്ടതകളുരുക്കി നെയു്ത്തേങ്ങ നിറച്ചു
അതില്‍ മുദ്ര വച്ചു ഇരുമുടിയില്‍ ഭദ്രമായി വച്ചു
(കഷ്ടതകളുരുക്കി )
(മാലയിട്ടു് )

തൊട്ടുതൊഴുതു് ശിരസ്സില്‍ വച്ചിറങ്ങുന്നേരം - പാവ
പ്പെട്ട നാടിന്‍ പ്രാര്‍ത്ഥനകള്‍ കൂടെ എത്തുന്നു
(തൊട്ടുതൊഴുതു് )
ലോകദുരിതഭയങ്ങള്‍ വന്നു തരം കെടുത്താതെ
ഈതിബാധകളേശിടാതെ ഇരുട്ടു മൂടാതെ
(ലോക )
(മാലയിട്ടു് )

എന്റെ മണ്ണു് വരള്‍ച്ച കൊണ്ടു് കരിഞ്ഞു പോകാതെ - സ്വാമി
എന്നുമരുള്‍മഴ തന്നു പൊന്നു വിളഞ്ഞു പൊലിയേണം
കുടിലു തോറും നിലവിളക്കില്‍ തിരികളെരിയേണം - സ്വാമി
കുഞ്ഞുപൈതങ്ങള്‍ക്കു അന്നമോടക്ഷരം തരണം
കനിയണം കാത്തരുളണം തുണയേകണം സ്വാമി
ഈ കലിയുഗത്തിനു വരദനായി വിളങ്ങുമയ്യപ്പാ
(കനിയണം )
(മാലയിട്ടു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts