മഴകൊണ്ടുമാത്രം (സ്പിരിറ്റ്‌ )
This page was generated on April 29, 2024, 3:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,കനിക
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 10:46:59.

മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍
പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍...
(മഴകൊണ്ടു മാത്രം...)

ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്‍ത്തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി
വെറുതേ പരസ്പരം നോക്കിയിരിക്കുന്നു
നിറമൌന ചഷകത്തിനിരുപുറം നാം...

മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍
പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍...‍...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts