മരണമെത്തുന്ന നേരത്ത് (സ്പിരിറ്റ്‌ )
This page was generated on March 29, 2024, 9:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 11:04:45.

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ...
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍...
ഒടുവിലായ് അകത്തേയ്ക്കെടുക്കും ശ്വാസക്കണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍...
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ.....

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്‍ മുഖം മുങ്ങിക്കിടക്കുവാന്‍
ഒരുസ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികള്‍
നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍....
അറിവും ഓര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍.....
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ.....

അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുര നാമജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ...നിന്നിലേക്കു നടന്നൊരെന്‍
വഴികൾ ഓർ‌ത്തെന്റെ പാദം തണുക്കുവാന്‍..
പ്രണയമേ...നിന്നിലേക്കു നടന്നൊരെന്‍
വഴികൾ ഓർ‌ത്തെന്റെ പാദം തണുക്കുവാന്‍..‍..
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി-
വനു് പുല്‍ക്കൊടിയായ് ഉയിർ‌ത്തേൽക്കുവാന്‍...
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ.....
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിക്കണേ....... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts