നീലവാനില്‍ (ഔട്ട് സൈഡര്‍ )
This page was generated on April 30, 2024, 9:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസംഗീത്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 13:52:25.

നീലവാനില്‍ കണ്ണുചിമ്മും
മൂകതാരം ദൂരെയോ....
മഞ്ഞു തൂകും നോവിന്‍ ഈണം
കാറ്റു മൂളും രാവിലോ...
മേലെ വെൺമുകില്‍ തൊട്ടു്
പാഴ്നിലാത്തോണി
തന്നോരം തേടാന്‍ മറയുകയോ....

ഇളവേല്‍ക്കാന്‍ വന്നീല ഒരുനാളും നീയേ
മൌനങ്ങള്‍ പാടുന്നെന്നാലും...
ഇളവേല്‍ക്കാന്‍ വന്നീല ഒരുനാളും നീയേ
മൌനങ്ങള്‍ പാടുന്നെന്നാലും...
ഈ താഴ്വരയില്‍ നിന്നകലേ...നിന്നകലേ...
കതിര്‍വനി തേടി അലയും നാള്‍
തിരി തെളിയും മിഴികളുമായി
അണയുന്നൂ ഈ പൂത്തുമ്പി....

നീലവാനില്‍ കണ്ണുചിമ്മും
മൂകതാരം ദൂരെയോ....
മഞ്ഞു തൂകും നോവിന്‍ ഈണം
കാറ്റു മൂളും രാവിലോ...
മേലെ വെൺമുകില്‍ തൊട്ടു്
പാഴ്നിലാത്തോണി
തന്നോരം തേടാന്‍ മറയുകയോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts