അമ്പിളിപ്പൊൻ‌താരങ്ങള്‍ (ലക്ഷ്മിവിലാസം രേണുക മകന്‍ രഘുരാമന്‍ )
This page was generated on May 18, 2024, 5:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി കെ വിജയൻ
ഗാനരചനശരത്‌ വയലാര്‍ ,വിനോദ് സുദർശൻ ,സോമന്‍ ചാമക്കല ,വിനു ശ്രീലകം
ഗായകര്‍സുദീപ് കുമാർ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അശോകന്‍ ,ഉർവ്വശി ,ഭീമൻ രഘു
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2012 03:47:12.

ലല്ലലാ ലല ലല്ലലാ ലല്ലലാ ലല ലല്ലലാ
ലല്ലലാ ലല ലല്ലലാ ലല്ലലാ ലല ലല്ലലാ..(2)

അമ്പിളിപ്പൊൻ‌ താരങ്ങള്‍ ചിമ്മിയുണർന്നേ
പുഞ്ചിരിപ്പൂന്തേൻ കിണ്ണം തുള്ളി മറിഞ്ഞേ...
അല്ലിക്കുളിരാലോലം തെന്നിപ്പായുമ്പോള്‍
കന്നിക്കാറ്റേ കുഞ്ഞാറ്റയെ കണ്ണുവെയ്ക്കല്ലേ..
സ്നേഹത്തിന്‍ പുതുവല്ലരിയില്‍
പൂത്തുവിടര്‍ന്നൊരു പൂവല്ലേ
മോഹത്തിന്‍ അനുപല്ലവിയില്‍
മീട്ടിയുണര്‍ത്തിയ ശ്രുതിയല്ലേ...
ആടിപ്പാടി ഭാവുകമരുളാൻ
ഇന്നു പിറന്നാളു്.....
ഓ...ഇന്നു പിറന്നാളു്.....
(അമ്പിളിപ്പൊൻ‌ താരങ്ങള്‍...)

മേലേക്കാവില്‍ പൂരം നാളില്‍
കാവടിയേറ്റി നടത്തീടാം
നന്മകളിവനില്‍ വന്നു തലോടാന്‍
നാലമ്പലനട പുല്‍കീടാം..(മേലേക്കാവില്‍..)
അമ്മമനസ്സില്‍ നീയെന്നും
പിച്ചനടന്നൊരു കുഞ്ഞല്ലേ
കണ്മണിയല്ലേ...എന്‍ നിധിയല്ലേ
മിന്നാമിന്നിപ്പൂമുത്തേ...
മിന്നാമിന്നിപ്പൂമുത്തേ......
(അമ്പിളിപ്പൊൻ‌ താരങ്ങള്‍...)

പുത്തനുടുപ്പുകള്‍ തുന്നിയതാരോ
പവിഴനിലാവോ പഞ്ചമിയോ
കുഞ്ഞുകിനാവില്‍ മധുരം ഉരച്ചതു്
ആവണിമലരോ അറിവുകളോ...(പുത്തനുടുപ്പുകള്‍...)
അക്ഷരനിറവിന്‍ മന്ത്രവുമായി
ഭാസുരഭാവി പുലര്‍ത്തുമ്പോള്‍
പിറവി കനിഞ്ഞൊരു നാടും വീടും
മനസ്സില്‍ നിന്നുമകറ്റരുതേ...
മനസ്സില്‍ നിന്നുമകറ്റരുതേ......
(അമ്പിളിപ്പൊൻ‌ താരങ്ങള്‍...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts