ചെമ്മാനക്കാറ്റില്‍ (ലക്ഷ്മിവിലാസം രേണുക മകന്‍ രഘുരാമന്‍ )
This page was generated on May 2, 2024, 10:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസന്തോഷ് രാജ്
ഗാനരചനവിനോദ് സുദർശൻ
ഗായകര്‍രവിശങ്കർ ,മോഹന്‍ കൊല്ലം ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അശോകന്‍ ,ഉർവ്വശി ,ഭീമൻ രഘു ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2012 03:46:42.

ചിമ്ക്കുചിക്കൻ ചിമ്ക്കുചിക്കൻ
ചിമ്ക്കുചിക്കൻ ചാ..(2)

ചെമ്മാനക്കാറ്റില്‍ ഊഞ്ഞാലിടാം
ചെണ്ടുമല്ലി കൊണ്ടേ തരാം
കുഞ്ഞാറ്റക്കുഞ്ഞിനു കൂട്ടായിടാം
പൊന്‍മുത്തം തന്നേ പോകാം
കവിളിണ കണ്ടോ കനവാകെ തുടുത്തുവോ
കവിളിണ കണ്ടോ കനവാകെ തുടുത്തുവോ
ചന്ദത്തില്‍ താളത്തില്‍ തുള്ളാമിനി
ഈ രാവിലും...
പൂക്കളുണ്ടു് പുടവയുണ്ടു് ഉള്ളം നിറയെ
ആട്ടമുണ്ടു് പാട്ടുമുണ്ടു് മുറ്റം നിറയെ...(പൂക്കളുണ്ടു്..)
ചെമ്മാനക്കാറ്റില്‍ ഊഞ്ഞാലിടാം
ചെണ്ടുമല്ലി കൊണ്ടേ തരാം....

ജിനക്കു ജിനക്കു ജിനക്കു ജിനക്കു ജില്ലാലേ..
ഹേയ് ജിനക്കു ജിനക്കു ജിനക്കു ജിനക്കു ജില്ലാലേ....(2)

പുന്നാരം മിന്നാരം മൊഴിയേകിടാം
കണ്ണോരം കാതോരം കളിയായിടാം..(പുന്നാരം..)
മഞ്ഞോടും മഴയോടും ചിരിയേകിടാം
വാനോളം ഉയരത്തില്‍ തൊട്ടേ പോരാം..(മഞ്ഞോടും..)
പൂക്കളുണ്ടു് പുടവയുണ്ടു് ഉള്ളം നിറയെ
ആട്ടമുണ്ടു് പാട്ടുമുണ്ടു് മുറ്റം നിറയെ......(2)

ആ രാവും ഈ രാവും കൊഴിഞ്ഞേ പോം
നേരായി ചാരത്തണഞ്ഞീടുമോ..(ആ രാവും...)
എന്നാളും ഞങ്ങള്‍ക്കു തണലേകിടൂ
കണ്ണായി കണിയായി വളര്‍ന്നേ പോം...
ജിനക്കു ജിനക്കു ജിനക്കു ജിനക്കു ജില്ലാലേ..
ഹേയ് ജിനക്കു ജിനക്കു ജിനക്കു ജിനക്കു ജില്ലാലേ....(2)

ചെമ്മാനക്കാറ്റില്‍ ഊഞ്ഞാലിടാം
ചെണ്ടുമല്ലി കൊണ്ടേ തരാം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts