രാഗവീണയില്‍ (ഗൃഹനാഥന്‍ )
This page was generated on April 26, 2024, 12:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരാജാമണി
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:44:47.

രാഗവീണയില്‍ അനുരാഗവീണയില്‍
ഒഴുകുന്ന ധാരയാം
സ്വരമായ ജീവിതം..
വിധി നീ.....വിരലാല്‍....
വിരഹം തൂകി..
വിളയാടിയെന്തിനെന്തിനീ വിധം....
രാഗവീണയില്‍ അനുരാഗവീണയില്‍
ഒഴുകുന്ന ധാരയാം
സ്വരമായ ജീവിതം...

അന്നാകെ ഈണങ്ങള്‍ പുഴയെന്നപോലെ
പാദസരം കൊഞ്ചും തിരയല്ലയോ...
അന്നാകെ ഈണങ്ങള്‍ പുഴയെന്നപോലെ
പാദസരം കൊഞ്ചും തിരയല്ലയോ...
ഇന്നാകെയാകെ കുഴയുന്നിതാ...
കണ്ണീരിലൂടെ തുഴയുന്നിതാ...
പിഴവോരോന്നായ് ഏറും പോലേ....

രാഗവീണയില്‍ അനുരാഗവീണയില്‍
ഒഴുകുന്ന ധാരയാം
സ്വരമായ ജീവിതം..
വിധി നീ... വിരലാല്‍....
വിരഹം തൂകി.....
വിളയാടിയെന്തിനെന്തിനീ വിധം....
രാഗവീണയില്‍ അനുരാഗവീണയില്‍
ഒഴുകുന്ന ധാരയാം
സ്വരമായ ജീവിതം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts