കനവുകള്‍ വിരിയും (കൊച്ചി )
This page was generated on March 29, 2024, 2:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശശി തൃപ്പൂണിത്തുറ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ഡോ ഫഹാദ്‌ മുഹമ്മദ്‌ ,ഓ യു ബഷീർ ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:16:22.

ആ....ആ....ആ.......
കനവുകള്‍ വിരിയും കണ്ണിണകള്‍
കവിതകളെഴുതുമ്പോള്‍
മഴ പൊഴിയുകയായ്‌ മണി മുകിലുകളായ്
മയിലാടുകയായ് മനസ്സില്‍....(കനവുകള്‍.....)
കടലലകള്‍ കരിമണലില്‍
വിരലുകളാല്‍ തഴുകുമ്പോള്‍
ഇളവെയിലിന്‍ കതിരിഴയാല്‍
കവിളിണകള്‍ തഴുകാം ഞാന്‍...
ഇതുപോലിഷ്ടം തോന്നാനായ്
ഇതു ജന്മാന്തര സുകൃതം....
(കനവുകള്‍....)

ജനിമരണങ്ങൾക്കിടവഴിയില്‍
ജപമണി മാലയായ്‌ തീര്‍ന്നവളേ...
ഇരുവുടലെങ്കിലും ഉയിരൊന്നായ്
പലജന്മങ്ങള്‍ നടന്നില്ലേ....
ഇനി മരണങ്ങൾക്കിടവഴിയില്‍
ജപമണി മാലയുമായ് കയ്യില്‍
ഇരുവുടലെങ്കിലും ഉയിരൊന്നായ് നാം
പലജന്മങ്ങള്‍ കഴിഞ്ഞില്ലേ....
കനലുകളെരിയും പൊരിവെയിലില്‍
തണലായ്‌ താങ്ങായ്ത്തീരാം ഞാന്‍...
അരികിലിരുന്നാല്‍ അതു പോരും
കുളിരാണെന്നും സാമീപ്യം....
ഒരു ചിരി ചുണ്ടില്‍ വിരിഞ്ഞാലതുമതി....

രാരരേ രാരേ രാരേ...രാരരേ രാരേ രാരേ...
രാരരേ രാരേ രാരേ...രാരിരാരാരിരേ....

കരുണ നനച്ചൊരു കണ്ണുകളും
കവിത നിറച്ചൊരു മൊഴികളുമായ്
ചിറകിലൊതുക്കിയൊതുക്കിയൊരുക്കി
ഇനി നീ എന്നെ ഇരുത്താമോ....
കനവു നനച്ചൊരു പൂവിതളേ...
പൂവിലുറങ്ങും തേൻ‌‌കണമേ
മാറിലൊതുക്കിയൊതുക്കിപ്പതുക്കെ
പാടിയുറക്കാം ഓമനയെ....
മനസ്സിലെ മയില്‍‌പ്പീലിച്ചിറകുവെച്ചു്
മഴവില്ലിനിടംവരെ പറന്നാലോ...
മനസ്സിന്റെ മണിത്തട്ടിനകത്തുവെച്ചു്
മണിത്താലി ഇളത്താലി എടുത്തു തരാം....
കളിപ്പാക്കും വെറ്റിലയും നിനക്കായ് ഒരുക്കി ഞാൻ
തളിർ‌ച്ചുണ്ടു ചുവന്നു വരാൻ...
(കനവുകള്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts