കൂവളപ്പൂക്കണ്ണാളേ (പേരിനൊരു മകന്‍ )
This page was generated on April 19, 2024, 11:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശരണ്യ മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 10:54:47.

തകിട തകിട തോം..തകിട തകിട തോം (4)

കൂവളപ്പൂക്കണ്ണാളേ...കാട്ടുമൈനപ്പെണ്ണാളേ
നാടോടിക്കൂത്തിന്നൊപ്പം കൂടാമോ...
ആറ്റുവഞ്ചിക്കൊമ്പേറി..കാത്തിരിക്കും പൊന്മാനേ
പൂമീനേ വിട്ടൊന്നിങ്ങു പോരാമോ...
ചാറ്റല്‍മാരിപ്പെണ്ണിന്റെ....
ഛിലും ഛിലും ഛിലും ഛിലും
വെള്ളിക്കിണ്ണം തുളുമ്പുമ്പോൾ....
ഛിലും ഛിലും ഛിലും ഛിലും
ചാറ്റല്‍മാരിപ്പെണ്ണിന്റെ വെള്ളിക്കിണ്ണം തുളുമ്പുമ്പോൾ....
പൊന്‍നൂലില്‍ വാരിക്കോർത്താൽ മുത്താരം തീര്‍ക്കാലോ....
ഓ....കതിരണിവയലിലുമഴകിയപുഴയിലും
ഇളവെയില്‍ കസവല പാകുമ്പോള്‍
തെച്ചിപ്പൂമേടേറി പൂന്തേനുണ്ണാലോ...
കൈത്തപ്പൂങ്കാവോരത്തിഷ്ടം കൂടാലോ ...
കൂവളപ്പൂക്കണ്ണാളേ...കാട്ടുമൈനപ്പെണ്ണാളേ
നാടോടിക്കൂത്തിന്നൊപ്പം കൂടാമോ...

സേലംമാവില്‍ കാവല്‍നില്‍ക്കും അണ്ണാറക്കണ്ണാ...
വാഴപ്പോളക്കോവില്‍ തീര്‍ക്കാന്‍ പോരാമോ..
തുമ്പക്കാവില്‍ കോലംതുള്ളും തുമ്പിച്ചെങ്ങാതീ
മാലേപൂവും തേനും കൊണ്ടേ പോരാമോ..
ഒരു മുള്ളെൻ കാലില്‍ കൊണ്ടാല്‍ കണ്‍നിറഞ്ഞേ സ്വന്തം
മനസ്സുപിടയ്ക്കും ആളെയൊപ്പം കൂട്ടിയെത്താം ഞാന്‍
മണ്ണില്‍ പുണ്യം പോലീ ജന്മം തന്നൊരാളെ
തിടമ്പു ചമച്ചു കോവിലാളും തേവരാക്കും ഞാന്‍...

കൂവളപ്പൂക്കണ്ണാളേ...കാട്ടുമൈനപ്പെണ്ണാളേ
നാടോടിക്കൂത്തിന്നൊപ്പം കൂടാമോ......

കൊന്നപ്പൂവിന്‍ മഞ്ഞപ്പോലും മേടപ്പൊൻ‌പ്പക്ഷീ
അമ്പാടിയിലെ മുറ്റത്തോളം പോകാമോ....
ഓമല്‍പ്പാട്ടും പാടിച്ചെന്നാ കഞ്‌ജക്കണ്ണന്റെ
കാതിന്നോരത്തൊന്നീ മോഹം മൂളാമോ
കന്നിപ്പെണ്ണിന്‍ കണ്ണില്‍ കാലത്തെന്നും കാണാന്‍
കണിക്കു കൊതിക്കും ആളെ മുന്നില്‍ കൊണ്ടു നിര്‍ത്താമോ..
വാരിക്കോരി നെഞ്ചിന്‍ കുമ്പിള്‍ നീളെ സ്നേഹം
എനിക്കു തരുന്നൊരാളിലെന്നെ ചേര്‍ത്തു നിര്‍ത്താമോ...

(കൂവളപ്പൂക്കണ്ണാളേ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts