അത്തിക്കായ്കൾ പഴുത്തല്ലോ (ഹൈഡ് ആന്റ് സീക്ക് )
This page was generated on April 13, 2024, 11:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,നടാഷ ,ദിവ്യദർശൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2013 09:35:27.

അത്തിക്കായ്കൾ പഴുത്തല്ലോ
ചെമ്മുന്തിരി വള്ളി തളിർത്തല്ലോ
യെരൂശലേമിൻ കന്യകയാളേ
വരൂ വരൂ വീണ്ടും
(അത്തിക്കായ്കൾ...)

മാതളമലരിൻ മധുവിലുമേറെ
മധുരം നിന്നനുരാഗം
ശാരോണിൻ പനിനീരിലുമേറെ
പരിമളമാർന്നോരധരം
(അത്തിക്കായ്കൾ...)

താമരമൊട്ടുകളിണയായ് വിരിയും
കുളിരോലും നിൻ മാറിൽ
തല ചായ്ച്ചിനി ഞാൻ പകരാം പുതിയൊരു
പാട്ടിൻ സുരഭില മദ്യം
(അത്തിക്കായ്കൾ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts