നീയെന്റെ സ്വന്തമാവാം (സ്റ്റെപ്സ് )
This page was generated on April 28, 2024, 7:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രത്യാശ് കുമാര്‍
ഗാനരചനജയൻ രാഘവൻ
ഗായകര്‍കലാഭവൻ നവാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:39:22.

നീയെന്റെ സ്വന്തമാകാന്‍
ഒത്തിരി മോഹം പൊന്നേ....
നീയെന്റെ സ്വന്തമാകാന്‍
ഒത്തിരി മോഹം പൊന്നേ....
വരൂ....രാഗലോലേ....
വരൂ....രാഗലോലേ....
പാടുന്നു ഞാന്‍....
നിനക്കായി മാത്രം
ഈ ഗാനവും....
വരൂ....രാഗലോലേ....
വരൂ....രാഗലോലേ....

അഴകിന്റെ പൂവരമ്പില്‍
ഹിമബിന്ദുവല്ലേ നീ....
ഒരു പ്രേമസൂര്യനായ് ഞാന്‍
നിന്നെയിന്നു പുൽകിടുമ്പോള്‍
(അഴകിന്റെ...)
സപ്തവര്‍ണ്ണ കഞ്ചുകത്തില്‍
സ്വപ്നറാണിയല്ലേ നീ...
വരൂ....രാഗലോലേ....
വരൂ....രാഗലോലേ....

അറിയാതെ പൂത്തുലഞ്ഞ
കന്യകാ വസന്തമേ....
ഒരു ദേവശില്പം പോലെ
വന്നെന്റെ മുന്നില്‍ നില്‍ക്കെ..
(അറിയാതെ....)
എന്‍ വികാര സരസ്സില്‍ നീന്തും
രാജഹംസമല്ലേ നീ....
വരൂ....രാഗലോലേ....
വരൂ....രാഗലോലേ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts