പെണ്‍ പൂവേ (ബാങ്കിള്‍സ് )
This page was generated on April 28, 2024, 11:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസുവീദ് വില്‍സണ്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍വിധു പ്രതാപ് ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അജ്മൽ ,പൂനം കൗര്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 28 2013 05:30:34.

പെൺപൂവേ...കുണുങ്ങിക്കുറുമ്പണ തേൻപൂവേ
ഇണങ്ങിയുണരണ പൊൻപൂവേ
എൻ ഉയിരിന്നുയിരാം അഴകേ...
ആൺപൂവേ...മിനുങ്ങിത്തിളങ്ങണ വെൺപൂവേ
കിലുങ്ങിക്കുലുങ്ങണ എൻപൂവേ
നിൻ കനവിൻ കനവായ് അരികേ...
നിറങ്ങളേഴും പകരാം...നനന്ന നാ..
നറുനിലാവായ് തഴുകാം...നനന്ന നാ..
എന്നുമെന്നും നിനക്കായ് നിനവായ് നിറയാം...
(പെൺപൂവേ...)

പുലർനിലാവിൻ വീഥിയിൽ..മെല്ലെമെല്ലെ അലിഞ്ഞുവോ
നീയും ഞാനും നിയതിതൻ തീരവും..(2)
പ്രണയക്കുളിരിൽ നിറയും നിമിഷം
അലിയാം പ്രേമാർദ്രമായ്....
പുളകച്ചിറകിൽ തഴുകിത്തഴുകി
തുടരാം യാത്രകൾ.....
നാമിരുവരും ഒരുമനം...
(പെൺപൂവേ...)

മഞ്ഞുമാസപ്പുലരിയിൽ നമ്മളൊന്നായ് ചേർന്നപോൽ
എന്നും നീയെൻ സ്വന്തമായ്ത്തീരുമോ...(2)
അധരം പകരും മധുരം നുകരാൻ
ചാരേ പോരുമോ...
ഹൃദയം നിറയും പ്രണയം പകരാൻ
ജന്മം തികയുമോ...
നിൻ മൊഴികളിൽ മധുകണം...

ആൺപൂവേ...മിനുങ്ങിത്തിളങ്ങണ വെൺപൂവേ
കിലുങ്ങിക്കുലുങ്ങണ എൻപൂവേ
നിൻ കനവിൻ കനവായ് അരികേ...
പെൺപൂവേ...കുണുങ്ങിക്കുറുമ്പണ തേൻപൂവേ
ഇണങ്ങിയുണരണ പൊൻപൂവേ
എൻ ഉയിരിന്നുയിരാം അഴകേ...
നിറങ്ങളേഴും പകരാം...നനന്ന നാ..
നറുനിലാവായ് തഴുകാം...നനന്ന നാ..
എന്നുമെന്നും നിനക്കായ് നിനവായ് നിറയാം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts