പരിശുദ്ധ (പറുദീസ )
This page was generated on May 5, 2024, 3:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2012 10:37:50.
 
ആവേ മറിയാ ആവേ മറിയാ

പരിശുദ്ധകന്യാമറിയമേ മാതാവേ
തിരുവാഴ്ത്തു പാടുന്നു ഞങ്ങള്‍
(പരിശുദ്ധകന്യാമറിയമേ )
അന്‍പുറ്റ നിന്‍ മിഴിത്തുമ്പില്‍ നിന്നീ -
യശ്രുബിന്ദുക്കളേറ്റു വാങ്ങുന്നു ഞങ്ങള്‍
എന്തൊരതിശയം മാതാവിന്‍ സ്നേഹം
എത്ര മനോഹരമേ
(പരിശുദ്ധകന്യാമറിയമേ )

മഴവില്ലിന്‍ പരിവേഷം ചാര്‍ത്തി നില്‍ക്കും
മുകിലുകള്‍ പെയ്യും നീര്‍മണികള്‍ പോലെ
(മഴവില്ലിന്‍ )
ശിശിരനിലാവണിവാനില്‍ നിന്നും
പരിശുദ്ധമാം മഞ്ഞു കണികള്‍ പോലെ
ഈ കണ്മുനകളില്‍ നിന്നുതിരും കണ്ണീര്‍ -
മുത്തുകള്‍ ഏറ്റു വാങ്ങുന്നു ഞങ്ങള്‍
(പരിശുദ്ധകന്യാമറിയമേ )

ഓ...
ഹലേലൂയ ഹലേലൂയ ഹലേലൂയ (2)

തിരുഹൃദയത്തിലെ കാരുണ്യമോ
പനിനീരായൊഴുകുമീ മിഴിനീരമ്മേ
(തിരുഹൃദയത്തിലെ )
അഗതികള്‍ ഞങ്ങളെ നിന്‍ കൃപയാല്‍
സുകൃതികള്‍ ആക്കും അനുഗ്രഹമോ - ഈ
ദുഃഖിതര്‍ ഞങ്ങള്‍ക്കായു് നീ ചൊരിയും
തീര്‍ത്ഥത്തില്‍ സ്നാനപ്പെടുത്തണമേ
(പരിശുദ്ധകന്യാമറിയമേ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts