വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ജയ്സണ്‍ ജെ നായര്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 07 2012 17:39:07.
പുതുമഴയില്‍...കുളിരലയില്‍ കുതിരുവതെന്തോ.... ഇളവെയിലിന്‍ വിരലുകളില്‍... ഉതിരുവതെന്തോ.... കന്നിമണ്ണിനേതോ ദാഹം നിന്നുലഞ്ഞപോലെ നെഞ്ചിന്‍ തരളമോരോ തന്ത്രിതോറും മൺമണമേ തഴുകുമോ..... (പുതുമഴയില്‍......) ഉദയലയം തുടരുമൊരീ സമയ നദീ ജലവേഗം തിരഞൊറിയും കടലലപോൽ നിയതമൊരേ സ്വരതാളം... വിരസമൂകമാം വഴിയേ വെറുതെ നോക്കി നിന്നു പോയ്... പൂഞ്ചിറകില്‍ പ്രണയവുമായ് പൂമ്പാറ്റകള്‍ വരുമോ..... (പുതുമഴയില്‍......) ഓര്‍മ്മകളായ് മറവികളായ് ചിലനേരം തിരനോട്ടം പാതിരയായ് പകലൊളിയായ് കഥ തുടരും കളിയാട്ടം ചപലമെന്തിനോ തനിയെ ഹൃദയമൊന്നു വിറയാര്‍ന്നു പുന്നിലമായ് പുതുമുളകള്‍ ചൂടാന്‍ ഒരു മോഹം.... (പുതുമഴയില്‍......) |