മഞ്ഞു പുതച്ചൊരു (ലാസ്യം )
This page was generated on May 18, 2024, 11:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎസ്‌ പി ഭൂപതി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ഉണ്ണി മേനോന്‍ ,സ്വര്‍ണ്ണലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 24 2012 04:05:48.

ആ....ആ.....ആ....
മഞ്ഞുപുതച്ചൊരു താഴ്വാരം
ഇളം മഞ്ഞക്കിളിയുടെ കൂടാരം
(മഞ്ഞുപുതച്ചൊരു...)
കുന്നിന്‍ പനിനീരുമായ് ഒഴുകീടുന്ന
കുന്നലനാടിന്റെ പൊന്‍ സൌന്ദര്യം...
(കുന്നിന്‍ പനിനീരുമായ്...)
സ്വപ്നങ്ങള്‍ വിടര്‍ത്തുന്ന സൌന്ദര്യം
പുതുസ്വര്‍ഗ്ഗം തുറക്കുന്ന സംഗീതം...
(സ്വപ്നങ്ങള്‍....)
മഞ്ഞുപുതച്ചൊരു താഴ്വാരം
ഇളം മഞ്ഞക്കിളിയുടെ കൂടാരം
മഞ്ഞുപുതച്ചൊരു താഴ്വാരം....

പൂത്തിരുവാതിരക്കുളിരില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസപുഷ്പങ്ങള്‍ ആടുമ്പോള്‍...
(പൂത്തിരുവാതിര....)
മഞ്ഞില്‍ കുടചൂടും മലയാളമണ്ണിന്റെ
പൊന്നിളനീര്‍ക്കുടം തുള്ളിത്തുള്ളുമ്പോള്‍...
(മഞ്ഞില്‍....)
സ്നേഹം പൊതിഞ്ഞൊരു വല്ലിയാകാം
പൂങ്കുഴലിലെ അമൃതാകാം...
(സ്നേഹം...)
വളകള്‍ ഇട്ടൊരു കന്നിരാവിന്റെ
ഇളനീർ ചുണ്ടിലെ പാട്ടാകാം...
(വളകള്‍...)
തകധിമി തക ജണു തകധിമി തക ജണു
തകധിമി തക ജണു ധക് ധക് ധക്.....
മഞ്ഞുപുതച്ചൊരു താഴ്വാരം
ഇളം മഞ്ഞക്കിളിയുടെ കൂടാരം
മഞ്ഞുപുതച്ചൊരു താഴ്വാരം....

താലപ്പൊലിക്കു പൂത്തിരി തെറുത്താകാശ-
താരങ്ങള്‍ കുമ്മാട്ടി ആടുമ്പോള്‍...
(താലപ്പൊലിക്കു....)
വടക്കന്‍ പാട്ടിലെ വയനാടന്‍ കാട്ടിലെ
പടനിലത്തട്ടിൽ അങ്കം കുറിക്കുമ്പോള്‍
(വടക്കന്‍ പാട്ടിലെ...)
അമ്പലക്കുളത്തിൽ ചാഞ്ചാടാം
അഞ്ജനത്തുമ്പിയുമൊത്താടാം
ഉണർത്തുപാട്ടിൽ നിന്നൊഴുകീടുന്ന
കളകള മൊഴിയിലെ മുത്താകാം..
തകധിമി തക ജണു തകധിമി തക ജണു
തകധിമി തക ജണു ധക് ധക് ധക്.....
(മഞ്ഞുപുതച്ചൊരു താഴ്വാരം...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts