കന്നിപ്പൂ താഴ്വാരം (ലെവല്‍ ക്രോസ്സ്‌ )
This page was generated on May 1, 2024, 3:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍അനുരാധ ശ്രീറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 09:50:00.

കന്നിപ്പൂ താഴ്വാരം ചന്ദനം ചാര്‍ത്തുന്നു
അല്ലിപ്പൂ മേഘങ്ങള്‍ ചന്ദ്രിക പെയ്യുന്നു
എങ്ങെങ്ങോ ഗ്രാമത്തില്‍ കുയില്‍ പാടുമ്പോള്‍
എന്നുള്ളില്‍ ഒരു മോഹം ഇതള്‍ ചൂടുമ്പോള്‍..
യൗവ്വന ചിന്തകള്‍ ഒന്നായി സ്പന്ദിതമാകുന്നു...
നമ്മളില്‍ അറിയാതേതേതോ മർമ്മരമോലുന്നു...
കന്നിപ്പൂ താഴ്വാരം ചന്ദനം ചാര്‍ത്തുന്നു
അല്ലിപ്പൂ മേഘങ്ങള്‍ ചന്ദ്രിക പെയ്യുന്നു...

പൂവും പൂങ്കാറ്റും കഥ തമ്മില്‍ ചൊല്ലുന്നു
ഹൃദയം നിന്‍ മന്ത്രം ചൊല്ലുന്നൂ...
(പൂവും പൂങ്കാറ്റും...)
കനവുകള്‍ വിരിയുന്നൂ....കതിരുകള്‍ അണിയുന്നൂ...
തരളിതമാകുന്നു...തരുണിമ അറിയുന്നു...
മൊഴിയാത്തതെല്ലാം മൊഴിയുമ്പോള്‍...വീണ്ടും
കന്നിപ്പൂ താഴ്വാരം ചന്ദനം ചാര്‍ത്തുന്നു
അല്ലിപ്പൂ മേഘങ്ങള്‍ ചന്ദ്രിക പെയ്യുന്നു...

മിന്നാമിന്നികള്‍തന്‍ നറുവെട്ടം കുന്നുകളില്‍
തെളിയുമ്പോള്‍ നിന്നെ കണ്ടൂ ഞാന്‍....
(മിന്നാമിന്നികള്‍...)
കുളിരറ ചോരുന്നൂ...അകതളിരിളകുന്നു
പുളകിതമാകുന്നൂ....മധുരിമ നുകരുന്നു
അറിയാത്തതെല്ലാം അരുളുമ്പോള്‍...പൊന്നേ....
(കന്നിപ്പൂ താഴ്വാരം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts