ഓ മായോ (സിംഹാസനം )
This page was generated on April 29, 2024, 2:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോണി റാഫേല്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 22 2012 08:08:52.

ഓ മായോ....ഓ മായോ....ഒമാ ഒമായോ
ഒമാ ഒമായോ.....(2)

അമ്മാനക്കൊമ്പത്തെ ചങ്ങാതിപ്പൂവേ
നിന്നോടെന്‍ ഇഷ്ടങ്ങള്‍ ചൊല്ലാം ഞാന്‍...
ഓ മായോ....ഓ മായോ....ഒമാ ഒമായോ
ഒമാ ഒമായോ.....
ചെമ്മാനച്ചേലൊത്ത ചിങ്കാരിപ്രാവേ
കണ്ണാലെ താഴിട്ടു പൂട്ടാം ഞാന്‍...
ഓ മായോ....ഓ മായോ....ഒമാ ഒമായോ
ഒമാ ഒമായോ.....
ചെല്ലകുഞ്ഞുചിറകില്‍ കള്ളിപ്പെണ്ണിന്‍ കനവോ
തുള്ളിത്തുള്ളി പറക്കും നേരങ്ങളായ്
നിന്നെ കണ്ട മനസ്സിന്‍ മുല്ലക്കാടിന്‍ തണലില്‍
ആരാരും കാണാതെ ചെല്ലാട തുന്നുന്ന
പ്രണയം വരവായ്......
(അമ്മാനക്കൊമ്പത്തെ...)

പൂപ്പാട്ടിന്‍ ഈണം പടകൊട്ടുന്നു നെഞ്ചില്‍ താളം...
പാപ്പാത്തി പോലെ നിന്നെ ചുറ്റീടും എന്റെ മനം....
(പൂപ്പാട്ടിന്‍ ഈണം‍...)
നിന്‍ കണ്ണിലെ...മോഹങ്ങളെ...
ചൊല്ലാതെ നീ ചൊല്ലുന്നുവോ...
ഇനി എന്നോടു നേരിട്ടു മിണ്ടാതെ മിണ്ടാതെ
തന്നാരം കിന്നാരം പാടി....
ഓ മായോ....ഓ മായോ....ഒമാ ഒമായോ
ഒമാ ഒമായോ.....
അമ്മാനക്കൊമ്പത്തെ ചങ്ങാതിപ്പൂവേ
നിന്നോടെന്‍ ഇഷ്ടങ്ങള്‍ ചൊല്ലാം ഞാന്‍...
ചെത്തിച്ചെത്തി പറക്കണ മുത്തിത്തത്തമ്മേ
ഏയ്‌ നീ കൊത്തിക്കൊത്തി മുറത്തിലു് കേറിക്കൊത്തല്ലേ....

ചോരാതെചോരും ചെറുതേനൊത്ത നിന്‍ വാക്കുകള്‍
കാതോരം പെയ്യേ കുടചൂടുന്നെൻ കുഞ്ഞോര്‍മ്മകള്‍....
(ചോരാതെചോരും..)
നിന്‍ ചുണ്ടിലെ....ഈണങ്ങളെ....
എന്‍ കാതില്‍ നീ മൂളുന്നുവോ...
ഇനി പുന്നാരപ്പേരിട്ടു തുള്ളാതെ നുള്ളാതെ
മന്ദാ‍രപ്പൂങ്കാറ്റു പോയീ....
ഓ മായോ....ഓ മായോ....ഒമാ ഒമായോ
ഒമാ ഒമായോ.....
(അമ്മാനക്കൊമ്പത്തെ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts