വരവീണ (ശ്വാസം )
This page was generated on April 30, 2024, 12:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകണ്ണൻ സൂരജ് ബാലൻ
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2012 11:29:38.

വരവീണ ശ്രുതിമീട്ടി സാരംഗിയില്‍
പദലാസ്യ ലയമായി അനുപല്ലവി
ഒരു മൺ‌ചിരാതുപോൽ എരിയുന്ന വേളയില്‍
ചെറുതല്ല ചിലനേരം പ്രണയം....
കളിയല്ല ഒരുനാളും പ്രണയം....
(വരവീണ......)

എത്രനാളിങ്ങനെ കാരാഗൃഹങ്ങളില്‍
വഴിതെറ്റി പോകുന്നു പ്രണയം.....
(എത്രനാളിങ്ങനെ....)
ഇതളൂര്‍ന്നു വീണാലും തരുശാഖികൾക്കെന്നും
പറയുവാനുണ്ടൊരു പ്രണയം...
ഇനിയെന്നു കാണുമെന്നറിയുവാനെങ്കിലും
കടലാസ്സിലെഴുതുന്നു പ്രണയം...
(വരവീണ......)

ഇത്രയും നേരമായ് രാവുറങ്ങുമ്പോഴും
മിഴി തുറന്നിരിക്കുന്നു പ്രണയം....
(ഇത്രയും...)
ആരൊരാൾ വന്നപ്പോള്‍...ഈ നിഴല്‍പ്പാതയില്‍
കാതോര്‍ത്തിരിക്കുന്നു പ്രണയം....
വെറുതെയീ നോവുമായ് അകലുമീ വേളയില്‍
ഇനിയെന്തിനാണീ പ്രണയം....
(വരവീണ......)

ആ...ആ....ആ....
ലാലലലാ...ലലലലലാ…ല....

അത്രമേലാര്‍ദ്രമാണെങ്കിലും സന്ധ്യയില്‍
ഇണ തേടി പോകുന്നു പ്രണയം...
(അത്രമേൽ .....)
കാണുവാനെങ്കിലും കാണാത്ത സ്വപ്നത്തിന്‍
കണ്ണാടി നോക്കുന്നു പ്രണയം
പറയുവാനായിരം കാര്യമുണ്ടെങ്കിലും
പറയുവാനാകാത്തതീ പ്രണയം....
ആ.....ആ.....ആ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts