വഞ്ചീശപാലന്‍ (ഒഴിമുറി )
This page was generated on May 7, 2024, 1:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബിജിബാല്‍
ഗാനരചനജയമോഹന്‍
ഗായകര്‍ബിജിബാല്‍ ,വിവേക് ,അനുരാധ ശ്രീറാം ,എലിസബത്ത് രാജു ,ജയശ്രീ രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2013 04:27:29.

വഞ്ചീശപാലന്‍ വാനോര്‍ തൊഴും കുലോത്തുംഗന്‍
അഞ്ചിനാര്‍ക്കാഭയം തന്നീടും നൃപോത്തമന്‍
നാഞ്ചിനാടും നലമെഴും വേണാടും
ചാഞ്ചല്യമെന്യേ വാണീടും കുലശേഖരന്‍....

ശ്രീവാഴുംകോടും ശുചീന്ദ്രവും പാണ്ഡിയവും
ശ്രീ പത്മനാഭന്‍ തന്റെ പുരവും
കാത്തിടുന്നോന്‍ വാഴ്ക വാഴ്ക വാഴ്കവേ

ചേരന്റെ നാടല്ലോ തെക്കന്‍ കുറ
മണിമാരന്റെ വീടല്ലോ ഇന്ത മണ്ണ്
തിരുമാളിന്റെ കാലാല്‍ അളന്ന മണ്ണ്
ഉടവാളിന്‍ വീരത്താല്‍ നിറഞ്ഞ മണ്ണ്

കോട്ടാറു സന്തയിലെ കോടി തുണി വാങ്കി
കോട്ട് സൂട്ടാക്കി മാട്ടു വണ്ടിയിലെ മാമ വരെന്‍
ഹേയ് മാട്ടു വണ്ടിയിലെ മാമ വാരപ്പോ മാപ്പിളൈ വാരപ്പോ
വീട്ടു വാസലിലെ വന്ത് നില്ല്
വീട്ടുവാസലിലെ കണ്ണ് മയ്‌ പോട്ടു കല്ലു വള പോട്ടു
പൊണ്ണു തങ്കമേ കാത്തു നില്ല്

ഒന്നാം ഒഴവിനു ഓടുന്ന കാളയ്ക്ക്
ഒന്നര മുഴത്തില് കോല് വേണേ
ഓടുമ്പോ ചാടുമ്പോ ഒത്തുവലിപ്പാണെ
പാടുണ്ട് പണിയുണ്ട് ചിന്നപെണ്ണേ

ഒന്നാം ഒഴവിനു ഓടുന്ന കാളയ്ക്ക്
ഒന്നു പിടിച്ചാലു കൊമ്പു പൊട്ടും
മൂക്കിലു കയറിട്ടു മോരയില്‍ കുറിയിട്ട്
തേക്കില് മോഖമിട്ടു പിടിച്ചു കെട്ടും

രണ്ടാം ഒഴവിനു കേറുന്ന കാളയ്ക്ക്
രണ്ടു മുഴമുള്ള കോല് വേണേ
തണ്ടു വലിച്ചങ്ങു താണ്ടുന്ന നേരത്തു
മുണ്ട് മുറുക്കി പിടിക്കണതാരെ

രണ്ടാം ഒഴവിനു കേറുന്ന കാളയെ
കണ്ടാല്‍ അറിയുന്ന ചുഴികളുണ്ടേ
കാതില് കയറിട്ടു തോളില് വടമിട്ടു
തോളിലു ചൂടീട്ടു നിക്കും മാടാ

മൂന്നാം ഒഴവിനു കേറുന്ന കാളയ്ക്ക്
ചോന്നത് കണ്ടാല്‍ വെറി പിടിക്കും
മണ്ണില് കൊമ്പിട്ടു മാന്തിയിളക്കീട്ടു
കണ്ണിലു തീയോടെ നില്ക്കണല്ലോ

മൂന്നാം ഒഴവിനു കേറുന്ന കാളയ്ക്ക്
തോന്നാത്ത കാരിയം ചൊല്ലിത്തരാം
പെയ്യുമ്പം പക്കുമ്പം വയ്ക്കോലു തീരുമ്പം
പയ്യന്റെ തൊഴുത്തില് പാഞ്ഞത് കേറും

തേങ്കാ വിളയും മല തെക്കും മഴ ചാറും മല
മാങ്കാ വിളയും മല മാമധുര കാണും മല
പാണ്ടി കാറ്റടിച്ചാ ചാതിമല്ലി പൂക്കും മല
ആണ്ടിയെ അരസനാക്കും അഴകുള്ള വേളിമല
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts