പോകാതെ പോകാതെ (കരുമന്‍ കാശപ്പന്‍ )
This page was generated on May 15, 2024, 4:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജ്യോതി കണ്ണന്‍
ഗാനരചനഉഷാന്ത് താവത്ത്
ഗായകര്‍ശരത് ,ശ്രുതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2012 16:44:55.

പോകാതെ...പോകാതെ...
കണ്ണില്‍ നിന്നും മായാതെ
കണ്ണാലെ നിന്‍ കണ്ണാലെ
നെഞ്ചില്‍ കുത്തി പോകാതെ..
എന്‍ ഉള്ളിലുറങ്ങും പൂവേ...
എന്നെ പാടി മയക്കും കാറ്റേ...
മനസ്സാകെ നിറച്ചിട്ടെങ്ങും
പെണ്ണേ പോകാതെ...

സുൻസു സുൻസു സു സുൻ സുൻ സുൻ
സു സു സുൻസു സുൻസു സുൻ സുൻ സുൻ
സുൻസു സുൻസു സുൻസു സുൻസു
സുൻ സുൻ സുൻ സുൻ സുൻ സുൻ സുൻ

കണ്ണാടി കാണുമ്പോഴും
കണ്‍മുന്നില്‍ നീയാ പെണ്ണേ...
കണ്ണൊന്നടച്ചാല്‍പ്പോലും
കനവാകെ നീയാ പെണ്ണേ...
കൊലുസ്സിന്റെ കൊഞ്ചല്‍ പോലും
കാശന്റെ പേരു വിളിക്കും
അതു ചൊല്ലും പ്രേമം പോലും
അറിയാതെ പോകുവതെന്തേ....
ഉം..മഴ പെയ്തു തോരാന്‍ നില്‍ക്കും
മഴവില്ലിന്‍ കഥയറിയാമോ...
കുന്നോളം മോഹമടക്കും
പെണ്ണിന്റെ മനമറിയാമോ....
എട പോടാ...ഇതു വേണ്ട...
നീ നേരം കളയാതെടാ...
പോകാതെ...പോകാതെ...
കണ്ണില്‍ നിന്നും മായാതെ
കണ്ണാലെ നിന്‍ കണ്ണാലെ
നെഞ്ചില്‍ കുത്തി പോകാതെ...

ആഹാ ഹാ ആഹാ ഹാ ആ ആ ആ...
അ ആഹാ ഹാ ആഹാ ഹാ ആ ആ ആ...(2)

മഴയേറ്റു നനയുമ്പോഴും
കുടയായ് പോരാമെന്നും
വെയിലേറ്റു വാടുമ്പോഴും...
തണലായ്‌ മാറാമെന്നും....
ഒരു വാക്കു മിണ്ടാതെന്റെ
കരളില്‍ മുറിപ്പാടാക്കി
പറയാതെ പോവുകയാണോ...
വമ്പുള്ള ഉണ്ടക്കണ്ണീ....
കസ്തൂരി തേടി നടക്കും
മാന്‍പേട അറിയുന്നില്ല....
തന്നില്‍ നിറഞ്ഞൊരു ഗന്ധം
അതുപോലെ നീയും....ഞാനും...
ഇനിയൊന്നും പറയേണ്ട
നീയെന്നെ കൊല്ലാതെടാ.....

പോകാതെ...പോകാതെ...
കണ്ണില്‍ നിന്നും മായാതെ
കണ്ണാലെ നിന്‍ കണ്ണാലെ
നെഞ്ചില്‍ കുത്തി പോകാതെ..
ഓ....ഓ...ഓ...ഓ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts