ലാലേട്ടാ ലാലേട്ടാ (കരുമന്‍ കാശപ്പന്‍ )
This page was generated on April 29, 2024, 3:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജ്യോതി കണ്ണന്‍
ഗാനരചനവിവേകന്‍ പ്രദീപ്
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2012 16:42:01.

കാസിനോവ ഹിറ്റാവാന്‍ കനിയണമേ...
നൂറാം ദിനമാഘോഷം കൊഴുക്കണമേ....
ശബരിമല ശാസ്താവേ....
പഴനി വേല്‍ മുരുകനേ...
ഗുരുവായൂരപ്പനേ.....

സ്റ്റാര്‍ സ്റ്റാര്‍....സൂപ്പര്‍ സ്റ്റാര്‍ സ്റ്റാര്‍....
ലാല്‍ ലാല്‍...മോഹന്‍ലാല്‍ സ്റ്റാര്‍
സ്റ്റൈല്‍ സ്റ്റൈല്‍..സൂപ്പര്‍ സ്റ്റൈല്‍ സ്റ്റാര്‍
ബൂസ്റ്റ് അപ്പ് ഞങ്ങടെ ലാല്‍ സ്റ്റാര്‍...

ലാലേട്ടാ..ലാലേട്ടാ...സൂപ്പര്‍സ്റ്റാര്‍ ലാലേട്ടാ...
ലാലേട്ടാ...ലാലേട്ടാ...നടന ഭാവ രാജാവേ...
കോടിക്കോടി ആരാധകര്‍ പറയുന്നെടാ...
ലാലേട്ടന്‍ ഞങ്ങടെ ദൈവമാണെടാ...
മലയാള സിനിമയിലെ പുലിയാണെടാ..
ആക്റ്റിങ്ങിൽ സര്‍വ്വകലാശാലയാണെടാ....
തേങ്ങയടിച്ചു പാലൊഴിച്ചു പുലി കളിക്കെടാ...
പാലക്കാടന്‍ പൂരമാക്കെടാ...
അടിച്ചു പൊളിച്ചു പൂജ ചെയ്തു വേലയാക്കെടാ..
കാസിനോവ പൂരമാക്കെടാ....
തേങ്ങയടിച്ചു പാലൊഴിച്ചു പുലി കളിക്കെടാ...
പാലക്കാടന്‍ പൂരമാക്കെടാ...
അടിച്ചു പൊളിച്ചു പൂജ ചെയ്തു വേലയാക്കെടാ..
കാസിനോവ പൂരമാക്കെടാ........

സ്റ്റാര്‍ സ്റ്റാര്‍....സൂപ്പര്‍ സ്റ്റാര്‍ സ്റ്റാര്‍....
ലാല്‍ ലാല്‍...മോഹന്‍ലാല്‍ സ്റ്റാര്‍...

മഞ്ഞില്‍ വിരിഞ്ഞു് വില്ലനായ് വന്നു
രാജാവിന്‍ മകനോ..ഹീറോ ആക്കി...
സ്റ്റേറ്റും ഭരത്തും അവാർ‌ഡുകൾ ചറ പറ
കേണലായ് പട്ടാള താരമായി
മുപ്പതുവര്‍ഷമല്ല ഇനി ലോകമുള്ള കാലം
സ്ക്രീനിലാകെ നിറയും ആറാംതമ്പുരാന്റെ നടനം...
മുപ്പതുവര്‍ഷമല്ല ഇനി ലോകമുള്ള കാലം
സ്ക്രീനിലാകെ നിറയും ആറാംതമ്പുരാന്റെ നടനം...
ചെരിഞ്ഞു ചിരിച്ചു മീശ പിരിച്ച ഫിഗറു നോക്കെടാ
ലാലേട്ടന്റെ സ്റ്റൈല്‍ നോക്കെടാ...
അടിച്ചു പൊളിച്ചു പൂജ ചെയ്തു വേലയാക്കെടാ..
കാസിനോവ പൂരമാക്കെടാ........

സ്റ്റാര്‍ സ്റ്റാര്‍....സൂപ്പര്‍ സ്റ്റാര്‍ സ്റ്റാര്‍....
ലാല്‍ ലാല്‍...മോഹന്‍ലാല്‍ സ്റ്റാര്‍...

ലാലേട്ടന്റെ സിനിമകളെല്ലാം
അന്നും ഇന്നും ബമ്പര്‍ ഹിറ്റ്‌....
ആൿഷൻ പടങ്ങളില്‍ നരസിംഹമായി
നാടന്‍ റോളിൽ ബാലേട്ടന്‍...
മലയാള മണ്ണിലാകെ കത്തി നില്‍ക്കും സൂര്യന്‍
ലോകമാകെ നിറയും ഈ രാജയോഗ താരം..
മലയാള മണ്ണിലാകെ കത്തി നില്‍ക്കും സൂര്യന്‍
ലോകമാകെ നിറയും ഈ രാജയോഗ താരം....
ചെരിഞ്ഞു ചിരിച്ചു മീശപിരിച്ച ഫിഗറു നോക്കെടാ
ലാലേട്ടന്റെ വരവു നോക്കെടാ...ഹേയ്
അടിച്ചു പൊളിച്ചു പൂജ ചെയ്തു വേലയാക്കെടാ..
കാസിനോവ പൂരമാക്കെടാ.....

സ്റ്റാര്‍ സ്റ്റാര്‍....സൂപ്പര്‍ സ്റ്റാര്‍ സ്റ്റാര്‍....
ലാല്‍ ലാല്‍...മോഹന്‍ലാല്‍ സ്റ്റാര്‍...(3)



 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts