വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | ഗായത്രി അശോകൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 07 2012 04:43:25.
തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു... തങ്കലിപിയുള്ളൊരീ സൂര്യജാതകം നീര്‍മണി തന്‍ നെഞ്ചു് നീറുകയാണോ നിറമാര്‍ന്നൊരീ പകലിന്‍ മുഖം... അലഞ്ഞു നീ എരിഞ്ഞൊരീ.... കുഴഞ്ഞ നിന്‍ വീഥിയില്‍ പുണര്‍ന്നുവോ ഗ്രഹണങ്ങളെ.... മൗനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നോ സ്നേഹനനവുള്ളൊരീ സൂര്യജാതകം... കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നോ... ഉരുകുന്നൊരീ ഉയിരിന്‍ കരം... ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരീ യാത്രയില്‍... വിതുമ്പിയോ ഹൃദയങ്ങളേ.... തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു... തങ്കലിപിയുള്ളൊരീ സൂര്യജാതകം നീര്‍മണിതന്‍ നെഞ്ചു് നീറുകയാണോ നിറമാര്‍ന്നൊരീ പകലിന്‍ മുഖം... ആഹാ...അഹഹാഹാ...ആഹഹാഹ...ആഹഹാഹ.. ആഹാഹഹാ.... |