പരിഭവമേകും മിഴികളുമായി (സ്നേഹിച്ചിരുന്നെങ്കില്‍ )
This page was generated on May 15, 2024, 8:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഉണ്ണിരാജ് മുരിയാട്
ഗാനരചനഗിരീശന്‍ കാളത്ത്
ഗായകര്‍ഷിബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 09 2012 03:18:49.

പരിഭവമേകും മിഴികളുമായി
പ്രണയിനി തൂകും മൗനം....
പരിഭവമേകും മിഴികളുമായി
പ്രണയിനി തൂകും മൗനം....
മനസ്സിന്റെ മായാവനികയിലെന്നും
മലരിട്ടു നില്‍ക്കുന്നു കാലം...
മനസ്സിന്റെ മായാവനികയിലെന്നും
മലരിട്ടു നില്‍ക്കുന്നു കാലം...
മധുരമനോഹര കാലം...
മധുരമനോഹര ഗതകാലം...
പരിഭവമേകും മിഴികളുമായി
പ്രണയിനി തൂകും മൗനം....

ചിലനേരമവളെന്റെ ചിന്തയില്‍ വന്നൊരു
ശലഭമായ് മാറുന്ന നേരം...
ചിലനേരമവളെന്റെ ചിന്തയില്‍ വന്നൊരു
ശലഭമായ് മാറുന്ന നേരം...
ഹൃദയദലങ്ങളില്‍ സ്നേഹമാം ജീവിത
മധു തേടി അലയുന്ന നേരം....
ഹൃദയദലങ്ങളില്‍ സ്നേഹമാം ജീവിത
മധു തേടി അലയുന്ന നേരം....
സദയം ഞാന്‍ മോഹിച്ചുപോയി...
നീ സ്നേഹിച്ചിരുന്നെങ്കില്‍....
പരിഭവമേകും മിഴികളുമായി
പ്രണയിനി തൂകും മൗനം......

ചിരകാലസ്വപ്നങ്ങള്‍ ചിരി തൂകി വന്നൊരു
ചരിതമായ് മാറുന്ന നേരം...
ചിരകാലസ്വപ്നങ്ങള്‍ ചിരി തൂകി വന്നൊരു
ചരിതമായ് മാറുന്ന നേരം...
അധരപുടങ്ങളില്‍ ശോകമാം മൗനം
മധുരമായ് വിരിയുന്ന നേരം...
അധരപുടങ്ങളില്‍ ശോകമാം മൗനം
മധുരമായ് വിരിയുന്ന നേരം...
സദയം ഞാന്‍ ആശിച്ചുപോയി...
നീ സ്നേഹിച്ചിരുന്നെങ്കില്‍....
(പരിഭവമേകും....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts