അകലമിന്നരികയല്ലേ (ദി ഹിറ്റ്ലിസ്റ്റ് )
This page was generated on April 29, 2024, 8:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനജോഫി തരകന്‍
ഗായകര്‍അമൃത സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2012 03:25:25.

അകലമിന്നരികെയല്ലേ....
അതിന്‍ പൊരുള്‍ അകലെയല്ലേ..
വെറുതേ.....ആ...ആ...ആ...
അകലമിന്നരികെയല്ലേ....
അതിന്‍ പൊരുള്‍ അകലെയല്ലേ..
വെറുതേ.....
മൊഴികള്‍ തേടുമൊരു മൗനം എന്നില്‍
മഴയായ് പെയ്യവേ....
അകലമിന്നരികെയല്ലേ....

നോവില്‍ നനഞ്ഞ മനമാണിതെങ്കിലും
എന്നില്‍ പ്രഭാതം ഇനിമേല്‍ മനോഹരം...
താനേ തളര്‍ന്ന സ്വരമാണിതെങ്കിലും...
ഇന്നെന്‍ കിനാക്കള്‍ അതിലും പ്രഭാമയം...
പുതുകരനിരകള്‍ പകരും നിമിഷദൂതികള്‍ സദാ..
അകലമിന്നരികെയല്ലേ....
അതിന്‍ പൊരുള്‍ അകലെയല്ലേ..

ഗൗരികാരുണ്യവരദേ നമഃ
ഭൂതിധാരിണീ ദയിതേ നമഃ
സർവ്വ മംഗളദായികേ നിത്യ-
സാരാംശ സാധികേ....

അകലമിന്നരികെയല്ലേ....
അതിന്‍ പൊരുള്‍ അകലെയല്ലേ..
വെറുതേ.....
മൊഴികള്‍ തേടുമൊരു മൗനം എന്നില്‍
മഴയായ് പെയ്യവേ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts