സജലമായ് (101 വെഡിംഗ്സ് )
This page was generated on March 29, 2024, 4:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍യാസിൻ നിസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ജയസൂര്യ ,സംവൃത സുനിൽ
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 06:13:24.

സജലമായ്...സജലമായ്...
മിഴിയിലേതോ നിനവുകള്‍
കൊഴിയുമീ ഇലകളാല്‍...
വഴിമരം വിവശമായ്....
വിരിയാനായ് പിടയുമീ മൊഴികള്‍ നീ അറിയുമോ...
മഴതോര്‍ന്നൊരു പുലരി പോലെ
മിഴിനീരില്‍ പൂക്കുമോ....
ഞാനറിഞ്ഞീലയീ മൂകമാം സൗരഭം
ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം....
പറയാതെ.....മുകരാതെ.....

നിമിഷങ്ങളിലേതേതോ യുഗമൌനമിതാളുമ്പോൾ
അറിയാതെയൊരായുസ്സിന്‍ കരിയിലകള്‍ വീഴുമ്പോള്‍
തിരമാലകളേതേതോ...കര തേടി മടങ്ങുമ്പോള്‍
ഉണരാതെയൊരാത്മാവിന്‍ കരിരാവുകള്‍ നീളുമ്പോള്‍
കതിരൊളികള്‍ ചായുമോ...തൊടികളിലെ പൂക്കളില്‍
മുറിവുകളില്‍ മെല്ലെ തൂവലാലെ നീ തലോടുമോ....
ഞാനറിഞ്ഞീലയീ മൂകമാം സൗരഭം
ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം....
പറയാതെ.....മുകരാതെ.....

അനുഭൂതികളേതേതോ കരവല്ലകി മീട്ടുമ്പോള്‍
അതിലാളിയ സംഗീതം മുകരാതെ തീരുമ്പോൾ
തിരികെ വരുകില്ലെന്നോ...പ്രിയവേളകളീ വഴിയെ
നിറപൌര്‍ണ്ണമി പോലേതോ...മരുഭൂമിയില്‍ മായുകയോ...
മറുവിളിയായ് കേട്ടു ഞാന്‍
ഒരു കിളിതന്‍ വേദന......
സ്വയമറിയാതെന്നില്‍ പീലി നീര്‍ത്തി
നീറുമോര്‍മ്മകള്‍.....

പറയാതെ.....മുകരാതെ.....
സജലമായ്...സജലമായ്...
മിഴിയിലേതോ നിനവുകള്‍
കൊഴിയുമീ ഇലകളാല്‍...
വഴിമരം വിവശമായ്....
വിരിയാനായ് പിടയുമോരോ മൊഴികള്‍ നീ അറിയുമോ...
തെളിവാര്‍ന്നൊരു പുലരി നാളെ
മിഴിനീരില്‍ പൂക്കുമോ....
ഞാനറിഞ്ഞീലയീ മൂകമാം സൗരഭം
ഞാനറിഞ്ഞീലയീ നോവിലെ തേന്‍കണം....
പറയാതെ.....മുകരാതെ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts