പുതിയൊരു പകലില്‍ (തീവ്രം )
This page was generated on May 18, 2024, 8:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോബി അബ്രഹാം
ഗാനരചനഅരുണ്‍ കെ നാരായണന്‍
ഗായകര്‍ദീപക് കുട്ടി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2012 06:13:06.

പുതിയൊരു പകലില്‍...ഇരവതിനിരുളില്‍
ഒരു കളമെഴുതാനായ്....
നിറമിതുതേടും...
എന്നുള്ളില്‍ നിന്നേതോ പല ചുരുളഴിയുവതേതോ....

നിഴലുകളാടും...വഴികളിലൂടെ..
പടവുകളേറി തുടരുവതാരെ...
ഇന്നങ്ങിന്നെങ്ങെങ്ങോ പല ചുരുളഴിയുവതേതോ.....

കാണാതെ കാണുവാന്‍
മാറുവാന്‍...മായുവാന്‍...
ഓയാതെ തേടുവാന്‍ നേടുവാന്‍ ആകുവാൻ
ഇന്നേരം ചേരുമോ നേരുമോ
എന്നുള്ളില്‍ നിന്നേതോ ചുരുളഴിയുവതേതോ.....

പുതിയൊരു പകലില്‍...ഇരവതിനിരുളില്‍
ഒരു കളമെഴുതാനായ്....
നിറമിതുതേടും...
എന്നുള്ളില്‍ നിന്നേതോ പല ചുരുളഴിയുവതേതോ.....
അഴിയുവതേതോ....
അഴിയുവതേതോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts